കൊറോണ വൈറസിനു ജനിതകവ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്നു, ഓരോ വര്‍ഷവും വെവ്വേറെ വാക്‌സിനുകള്‍ നിര്‍മിക്കേണ്ടിവരും!

സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതകവ്യതിയാനം ഉണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് യുഎസിലെ ലോസ് അലമോസ് നാഷനല്‍ ലബോറട്ടറിയിലെ 'ഡി 614 ജി' എന്നാണ് ഈ വ്യതിയാനത്തെ ഗവേഷകര്‍ വിളിക്കുന്ന പേര്. ഇന്ത്യന്‍ വംശജയായ ഡോ. തന്മയ് ഭട്ടാചാര്യയും ഈ ഗവേഷകസംഘത്തില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ വംശജനായ പ്രഫ. എസ്.എസ്. വാസനും സംഘവും നടത്തിയ ഗവേഷണത്തില്‍ ഇന്ത്യയില്‍നിന്നുള്ള 82 വൈറസ് സ്‌ട്രെയ്‌നുകളാണു വിലയിരുത്തിയത്. ഇതില്‍ 50 ശതമാനത്തോളം എണ്ണത്തിലും ജനിതക വ്യതിയാനം കണ്ടെത്തി. മൂന്നില്‍ രണ്ട് വൈറസ് സ്‌ട്രെയ്‌നുകളും ഈ വ്യതിയാനം സംഭവിച്ചവയാണെന്നും ഈ പഠനം പറയുന്നു. ഈ പഠനത്തെ അടിസ്ഥാനമാക്കി ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) നടത്തിയ വിലയിരുത്തലും ശ്രദ്ധേയമാകുന്നു.
അതേസമയം, യുഎസ് ഗവേഷകരുടെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെയാകെ ഭീതിയിലാഴ്ത്തി. ആഗോളതലത്തില്‍ കോവിഡ്-19ന്റെ പ്രസരണത്തെ ഈ കണ്ടെത്തല്‍ ബാധിക്കും. ഇക്കാര്യത്തില്‍ പല ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.
അതേസമയം, സിഎസ്‌ഐആര്‍ഒയിലെ ഡേഞ്ചറസ് പാത്തജന്‍ ടീമിന്റെ തലവന്‍ വാസന്‍ പറയുന്നത് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഈ കണ്ടെത്തല്‍ പ്രശ്‌നമാകുമെന്നു തോന്നുന്നില്ലെന്നാണ്. ഓരോ വര്‍ഷവും ഉത്തര, ദക്ഷിണ അര്‍ധഗോളത്തില്‍ വെവ്വേറെ വാക്‌സിനുകള്‍ നിര്‍മിക്കേണ്ടിവരും. ലോക്ഡൗണുകള്‍ മാറ്റുമ്പോള്‍ ഈ ജനിതകവ്യതിയാനം എങ്ങനെ സംഭവിക്കുമെന്നു കാത്തിരിക്കുകയാണെന്നും വാസന്‍ വ്യക്തമാക്കി.
ഉയര്‍ന്ന ക്വാളിറ്റിയിലുള്ള 7176 ജീനോം സീക്വന്‍സ് ആണ് വിലയിരുത്തിയതെന്ന് സിഎസ്‌ഐആര്‍ഒ ബയോഇന്‍ഫര്‍മാറ്റിസ് മേധാവി ഡോ. ഡെനിസ് സി ബൗര്‍ പറഞ്ഞു. ഇതില്‍ മൂന്നില്‍ രണ്ട് വൈറസ് സ്‌ട്രെയ്‌നുകളും ഈ ഡി614ജി ജനിതക വ്യതിയാനം കാണിച്ചു. ഇന്ത്യയില്‍നിന്നു കൊണ്ടുവന്ന 82 സ്‌ട്രെയിനുകളില്‍ 48% മാത്രമാണ് ഈ ജനിതക വ്യതിയാനം കാണിച്ചത്. ഓസ്‌ട്രേലിയയില്‍നിന്നുള്ള 717 സീക്വന്‍സുകളില്‍ 50% എണ്ണവും ജനിതക വ്യതിയാനം കാണിച്ചു, ബൗര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha