അമേരിക്കയില്‍ കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ കടുക്കുന്നു..വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് വൈറസ്

അമേരിക്ക തകർന്ന് തരിപ്പണമായിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് പുറത്തു വന്നു. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ട് 20.5 ദശലക്ഷം ജീവനക്കാര്‍ക്കാണ് ഏപ്രിലില്‍ തൊഴിലുകള്‍ നഷ്ടപ്പെട്ടതെന്നാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡേറ്റ വെളിപ്പെടുത്തൽ . 1939 ല്‍ തൊഴില്‍ വിവരങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയതിനുശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവ്. ബിസിനസുകള്‍ വീണ്ടും തുറക്കുമ്പോള്‍ വീണ്ടും ജോലി കണ്ടെത്താന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ തൊഴില്‍ വിപണി അതിന്റെ പഴയശക്തിയിലേക്ക് മടങ്ങാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അഭൂതപൂര്‍വമായ ഈ ആഘാതത്തില്‍ നിന്ന് യുഎസ് തൊഴില്‍ വിപണി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.
സ്‌റ്റേ അറ്റ് ഹോം അതിരൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. ഏപ്രിലില്‍ മാത്രമാണ് 21 മില്യണോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം മാത്രം 14.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് തൊഴിലില്ലായ്മയില്‍ ഉണ്ടായിരിക്കുന്നത്. നൂറ് കൊല്ലത്തിനുള്ളിലെ ഏറ്റവും വലിയ നിരക്കാണിത്.
കൊറോണ വൈറസ് പടരാതിരിക്കാനായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വയം അടച്ചുപൂട്ടിയതോടെ മാര്‍ച്ചിലും 870,000 ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. ഈ രണ്ട് മാസത്തെ ജോലി നഷ്ടം സാമ്പത്തിക പ്രതിസന്ധി സമയത്ത് നഷ്ടപ്പെട്ട 8.7 ദശലക്ഷം ജോലികളുടെ ഇരട്ടി വരും. 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ജോലിയും വീടുകളും നഷ്ടപ്പെട്ട നിരവധി അമേരിക്കക്കാര്‍ക്ക്, ഈ നിമിഷം പഴയ വേദനകള്‍ അയവിറക്കാനുള്ള അവസരമായി. ആ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുത്തു. സമ്പദ്‌വ്യവസ്ഥ ക്രമേണ പിന്നോട്ട് പോയപ്പോള്‍, യുഎസ് തൊഴിലുടമകള്‍ 10 വര്‍ഷത്തിനിടെ 22.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പുതിയതായി സൃഷ്ടിച്ചത്. മഹത്തായ മാന്ദ്യത്തെ നേരിട്ട എല്ലാവര്‍ക്കും അതൊരു വന്‍ വിജയമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഉറക്കമില്ലാത്ത രാവുകളാണത്.
യുഎസ് സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ മുകളിലാണ് യഥാര്‍ത്ഥ കണക്കുകള്‍. ഇതുവരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവരല്ലാത്തവരുടെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല. അതേസമയം ഏപ്രിലിലെ കണക്ക് കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 20 ശതമാനത്തോളം തൊഴിലില്ലായ്മ നിരക്ക് കുതിച്ചിട്ടുണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ആഷ്‌വര്‍ത്ത് പറയുന്നു. പുരുഷന്‍മാരില്‍ 13 ശതമാനവും സ്ത്രീകളില്‍ 15.5 ശതമാനവുമാണ് തൊഴിലില്ലായ്മ ബാധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















