തളർന്ന അമ്മയെ ജീവനോടെ കുഴിച്ചുമൂടി മകൻ; മൂന്ന് ദിവസം കഴിഞ്ഞ് പോലീസ് അന്വേഷിച്ചപ്പോൾ സംഭവിച്ചത്, വടക്കൻ ചൈനയിലാണ് സംഭവം
കണ്ണിൽചോറേയില്ലാത്ത മക്നറെ ചെയ്തിയിൽ ലോകംപോലും ഞെട്ടലിൽ ആഴ്ന്നു. അമ്മയെ ജീവനോടെ കുഴിച്ചുമൂടി മകൻ. മകനെതിരെ പൊലീസ് കേസെടുത്തു എങ്കിലും പലരിലും ഇത് ഉളവാക്കിയ ആഘാതം ചെറുതൊന്നുമല്ല. വടക്കൻ ചൈനയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകൻ. അഴുക്ക് നിറഞ്ഞ കുഴിയിൽ നിന്നും സ്ത്രീയെ പുറത്തെടുക്കുകയായിരുന്നു പോലീസ്.
സംഭവം ഇങ്ങനെയാണ്; മെയ് 2ന് നടക്കാൻ വയ്യാത്ത അമ്മയെ മകൻ വീൽചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നൽകിയിരുന്നു. തുടർന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് അമ്മയെ കുഴിച്ചുമൂടിയ സ്ഥലം മകൻ പൊലീസിന് കാണിച്ചുകൊടുത്തത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചതിലാണ് കണ്ടെത്തിയത്. പകുതി മൂടിയ കുഴിയിൽ നിന്നും സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. ഭർതൃമാതാവിനെ കണ്ടെത്തണമെന്ന മകന്റെ ഭാര്യയുടെ പരാതിയിന്മേലായിരുന്നു അന്വേഷണം പോലീസ് നേരിട്ടത്.
എന്നാൽ തന്നെയും സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ തയാറായിട്ടില്ല. അവിചാരിതമായി എത്തിയ ഒരു ഫോൺവിളിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. ശരീരം തളർന്നു കിടപ്പിലായ 79വയസ്സുള്ള അമ്മയെ പരിചരിക്കുന്നതിൽ മകൻ അസ്വസ്ഥനായിരുന്നു എന്നും അതാണ് ഇത്തരം ക്രൂരതയിലേക്ക് അയാളെ നയിച്ചതെന്നും ചൈനിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്തിരുന്നാലും തന്നെയും ഇത്തരം ക്രൂരകൃത്യം ഏവരെയും വേദനിപ്പിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha





















