ചൈനയിൽ പോയി വന്നു; അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊറോണ സ്ഥിരീകരിച്ചു, ആ കരുതലിന്റെ ഉദ്യമം അവർ ഏറ്റെടുത്തത്

വീണ്ടും വ്യോമഗതാഗതത്തിൽ ഭീതിയുണർത്തി കൊറോണ. എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊറോണ വ്യപായ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെഡിക്കല്‍ ഉപകരണങ്ങളുമായി ചൈനയിലേക്ക് പോയ ദൗത്യത്തില്‍ പങ്കാളികളായിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ ആര്‍ക്കും രോഗലക്ഷണങ്ങില്ലായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. 20 ദിവസം മുന്‍പായിരുന്നു ദൗത്യം ഏറ്റെടുത്തുകൊണ്ട് എയര്‍ ഇന്ത്യ ചൈനയിലേക്ക് പറന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ഇടയിലും മറ്റ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ ചരക്കു വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഏപ്രില്‍ 18ന് മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി ഡല്‍ഹി - ഗ്വാങ്‌ഷോ യാത്ര നടത്തിയ ബോയിങ് 787 വിമാനത്തിലെ പൈലറ്റുമാര്‍ക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്.
അതോടൊപ്പം തന്നെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമായി ഹോങ്കോങിലേക്കും ഷാങ്ഹായിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നു. ഡ്യൂട്ടി തുടങ്ങുന്നിതിന് 72 മണിക്കൂര്‍ മുമ്പ് പൈലറ്റും സംഘവും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ടെസ്റ്റ് ചെയ്തപ്പോഴാണ് 5 പൈലറ്റുമാര്‍ക്ക് കൊവിഡ് ഉണ്ടെന്ന് വ്യക്തമായത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽത്തന്നെയും ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിച്ച് എല്ലാ മുന്‍കരുതലുകളും എടുത്താണ് പൈലറ്റുമാരും സംഘവും വിമാനം കൊണ്ടുപോവുന്നത്. അതേസമയം കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പായാല്‍ മാത്രമേ ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുള്ളൂ. തുടർന്ന് ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നീ സിറ്റികളിലായാണ് രാത്രിയില്‍ വിമാനം നിര്‍ത്തിയിടാറുള്ളത് തന്നെ.
അതേസമയം കോറോണ ലോകമെങ്ങും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം യാത്ര പോകുന്നതിന് മുന്‍പും ശേഷവും പൈലറ്റുമാരേയും ക്രൂ അംഗങ്ങളെയും കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. തുടർന്ന് ഇവയെല്ലാം ഉറപ്പുവരുത്തിയാൽ മാത്രമേ ഇവരെ തമാസസ്ഥലത്തേക്ക് പോലും വിടാറുള്ളൂ. എന്നാൽ ഇവരുടെ ഫലം വരുന്നതുവരെ ഇവരെ ഹോട്ടലുകളിലാണ് തമാസിപ്പിക്കുന്നത്. ഫലം വന്നതിന് ശേഷവും അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി ഇവര്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമേ അടുത്ത ഡ്യൂട്ടിയ്ക്ക് അയക്കാറുള്ളൂ.
അതായത് ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. ഒപ്പം ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha





















