സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിര ത്തോട് അടുക്കുന്നു

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ സൗദിയിലും കുവൈത്തിലും റെക്കോര്‍ഡ് വര്‍ധന ആണുണ്ടായത്. സൗദിയില്‍ 1,912 പേര്‍ക്ക് ഒറ്റദിവസത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 39,048 ആയി. ഇന്നലെ 7 പേര്‍ കൂടി മരിച്ചതോടെ മരണം 246 ആയി. രോഗമുക്തി നേടിയത് 11,457 പേര്‍.
കുവൈത്തില്‍ 1065 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 244 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ ആകെ രോഗികള്‍ 8,688 ആയി. ഇന്ത്യക്കാരായ ആകെ രോഗികളുടെ എണ്ണം 3,217. അവിടെ ആദ്യമായി ഒറ്റദിവസം 9 മരണം റിപ്പോര്‍ട്ട് ചെയ്തു. മരണം 58. ഇതുവരെ സുഖംപ്രാപിച്ചത് 2,729 പേര്‍.
അതിനിടെ, കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായുള്ള സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വന്നു. ആഴ്ചകളായി തുടരുന്ന 16 മണിക്കൂര്‍ കര്‍ഫ്യൂ ആണ് മുഴുവന്‍ സമയമാക്കിയത്.
ഒമാനില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ഒട്ടേറെ വിദേശികളുണ്ട്. ഇന്നലെ 175 പേര്‍ക്കു രോഗം കണ്ടെത്തിയതില്‍ 123 പേരും വിദേശികളാണ്. ആകെ രോഗികള്‍ 3,399. മരണം 17. ഭേദമായവര്‍: 1,117. മസ്‌കത്തിനു പുറമെ സൗത്ത് ബാത്തിനയിലും രോഗികളേറുകയാണ്.
യുഎഇയില്‍ കോവിഡ് മരണം 198 ആയി. ഇന്നലെ മാത്രം 13 പേരാണു മരിച്ചത്. രോഗികള്‍ 18,198. സുഖപ്പെട്ടവര്‍ 4,804. ഖത്തറില്‍ ഒരു പ്രവാസി കൂടി മരിച്ചതോടെ കോവിഡ് മരണം 14 ആയി. രോഗികള്‍ 22,520. സുഖപ്പെട്ടവര്‍ 2,753.
ബഹ്‌റൈനില്‍ രോഗികള്‍: 4856. രോഗമുക്തര്‍ 2065. മരണം 8.
https://www.facebook.com/Malayalivartha