കൊവിഡിന് പിന്നാലെ അമേരിക്കയില്‍ പുതിയ ഒരു രോഗം കൂടി...കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ രോഗം മൂന്ന് കുരുന്ന് ജീവനുകള്‍ അപഹരിച്ചു; ഈ രോഗത്തിന് കൊറോണയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍

കൊവിഡിന് പിന്നാലെ അമേരിക്കയില്‍ പുതിയ ഒരു രോഗം കൂടി റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു. കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ രോഗം മൂന്ന് കുരുന്ന് ജീവനുകള്‍ അപഹരിച്ചു . ഈ രോഗത്തിന് കൊറോണയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് യൂറോപ്പിലും അമേരിക്കയിലും നിരവധി കുട്ടികള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി. നിരവധി കുട്ടികള്‍ മരിക്കുകയും ചെയ്‍തു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ സാന്നിധ്യം കുട്ടികളിലുണ്ടാകുന്നതായി പന്നീട് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തുകയും ചെയ്‍തിരുന്നു.
അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്കിലാണ് പുതിയ രോഗവും കണ്ടെത്തിയത്. രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അതുവഴി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കുട്ടികളില്‍ കണ്ടത്. ശരീരത്തില്‍ ഒന്നിലധികം ആന്തരികാവയവങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് (പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം) ഉണ്ടാകുന്നത്. അത പുതിയ രോഗമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്യൂമോ വിശേഷിപ്പിച്ചത്.
10 വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളാണ് ഈ രോഗം ബാധിച്ച് മരിച്ചതെന്ന് ക്യൂമോ പറഞ്ഞു. രോഗത്തിന് കൊറോണ വൈറസുമായി ബന്ധമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന മുന്‍ധാരണകള്‍ തിരുത്തുന്നതാണോ പുതിയ കേസുകള്‍ എന്നറിയാന്‍ വിദഗ്‍ധര്‍ വിശദമായ പരിശോധനകള്‍ നടത്തുകയാണ്.
രക്തക്കുഴലുകള്‍ വീര്‍ക്കുകയും ഹൃദയത്തിലേക്കുള്ള ഒഴുക്ക് കുറയുകയും ചെയ്യുന്ന കവാസാകി രോഗതിനോട് സാമ്യമുള്ള ലക്ഷണങ്ങളാണ് കുട്ടികൾ കാണിക്കുന്നത് .കടുത്ത പണി, . കഠിനമായ ശരീര വേദന, ചുണ്ടുകള്‍ വിണ്ടുകീറുകയും കൈകളിലും കാലുകളിലും തടിപ്പ് ഉണ്ടാവുകയും കണ്ണുകള്‍ ചുവക്കുകയും ചെയ്യും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്
കുട്ടികള്‍ക്ക് അഞ്ചു ദിവസത്തില്‍ കൂടതല്‍ പനി നീണ്ടുനില്‍ക്കുകയാണെങ്കില്‍ അടിയന്തര ചികിത്സ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കി. വയറിളക്കം, ഛര്‍ദി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തൊലിയുടെ നിറംമാറ്റം, നെഞ്ചുവേദന, മയക്കം എന്നിവയും രോഗലക്ഷണങ്ങളാണ്. കൃത്യമായ ചികിത്സ കൊണ്ടു ഭേദമാക്കാവുന്ന രോഗമാണിത്. കുട്ടികളിലെ കോവിഡ് രോഗവും പുതിയ ലക്ഷണങ്ങളുമായി ബന്ധമുണ്ടാകാമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്
ന്യൂയോര്‍ക്കില്‍ മാത്രം 85 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. സീറ്റ്ലില്‍ ഒരു കൗമാരക്കാരനെ രോഗം ബാധിച്ച് തീവ്രപപിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടനില്‍ നിരവധി കുട്ടികള്‍ക്ക് സമാനമായ രോഗം പിടിപെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറ്റലി, സ്‍പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതേ അവസ്ഥ കുട്ടികളിലുണ്ടായിട്ടുണ്ട്. ഇവരില്‍ ചിലര്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്
80-ലേറെ കുട്ടികള്‍ മാത്രമാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ സാഹചര്യമാണെന്നും കാര്യങ്ങള്‍ കൂടുതല്‍ മോശമാകാനിടയുണ്ടെന്നുമാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്യൂമോ പറയുന്നത്. രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ന്യൂയോര്‍ക്ക് ആരോഗ്യ വിഭാഗം സിഡിസിയെ അറിയിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ജീനോം സെന്‍ററും റോക്ക്ഫെല്ലര്‍ യൂണിവേഴ്‍സിറ്റിയും രോഗത്തെ കൂടുതല്‍ മനസ്സിലാക്കാനുള്ള പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്
കൃത്യമായി പരിശോധന നടത്തണമെന്നും 21 വയസില്‍ താഴെയുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് ബാധിച്ച് ആഴ്ചകള്‍ക്കു ശേഷം പുതിയ രോഗാവസ്ഥ സംജാതമാകാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുന്നു നാലു ദിവസത്തേക്കു നല്ല പനിയുള്ള കുട്ടികള്‍ക്കു പിന്നീട് കൈകളിലും കാലുകളിലും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും. ഇവര്‍ക്കു വയറിനു പ്രശ്‌നമുണ്ടാകും. കണ്ണുകള്‍ നന്നായി ചുവന്നിരിക്കുമെന്നും കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ലണ്ടനിലാണ് ആദ്യമായി ഇത്തരം രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച കുട്ടികള്‍ക്ക് പിന്നീട് കവാസാക്കിയുടെയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമിന്റെയും ലക്ഷണങ്ങള്‍ കാണപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും ഇതേ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തില്‍ 10,000 കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഒരു വർഷം ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 1967ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്
https://www.facebook.com/Malayalivartha