നക്കാപ്പിച്ച ലഭിക്കാൻ എയർ ഇന്ത്യയുടെ കള്ളക്കളി? എയര്‍ ഇന്ത്യ വിമാനത്തിന് അനുമതി നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന; എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായി സൂചന

എയര്‍ ഇന്ത്യ വിമാനത്തിന് അനുമതി നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സര്‍വീസ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ ഇളവ് അനുവദിച്ചിരുന്നു. എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ്, ഹാന്‍ഡ്‌ലിങ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ഇളവ് നല്‍കി. ഇതനുസരിച്ച് വന്ദേഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ വിമാനം കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇതൊരു സൗജന്യ യാത്രയല്ലെന്നും യാത്രക്കാരില്‍നിന്ന് പണം ഈടാക്കുന്നുണ്ടെന്നും മനസിലായതിനെ തുടർന്നാണ് ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഖത്തര്‍ വ്യോമയാന മന്ത്രാലയം നിലപാടെടുത്തത്. ഇതോടെയാണ് എയര്‍ ഇന്ത്യക്ക് ഖത്തര്‍ അനുമതി നിഷേധിച്ചത്. ഇനി ഇത്തരത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഇന്ത്യയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച മുതല്‍ ഖത്തറില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കും, എന്നാല്‍ ഇളവുകള്‍ അനുവദിക്കില്ല.
എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.
കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന വിമാനമാണ് ഇന്നലെ റദ്ദാക്കിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയിൽ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.
https://www.facebook.com/Malayalivartha