Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഇതിലും മികച്ച സമയമില്ല... ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടുമ്പോള്‍ രാജ്യാന്തര സംഘടനകളെ കൈപ്പിടിയിലൊതുക്കാനൊരുങ്ങി ചൈന...

07 JUNE 2020 07:16 AM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടുമ്പോള്‍ രാജ്യാന്തര സംഘടനകളെ കൈപ്പിടിയിലൊതുക്കാനൊരുങ്ങുകയാണ് ചൈന. കോവിഡ്19 രോഗത്തെക്കുറിച്ച് ആദ്യഘട്ടത്തില്‍ ചൈന മറച്ചുവച്ചെന്നും ഇതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സഹായിച്ചെന്നുമാരോപിച്ച് കഴിഞ്ഞയാഴ്ച ഡബ്ല്യുഎച്ച്ഒയുമായുള്ള എല്ലാ ബന്ധവും യുഎസ് അവസാനിപ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സംഘടനയ്ക്കു നല്‍കുന്ന ഫണ്ടുകള്‍ വകമാറ്റുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ഡബ്ല്യുഎച്ച്ഒയുടെ ഏറ്റവും വലിയ ഫണ്ടിങ് സ്രോതസ്സ് യുഎസ് ആയിരുന്നു. അതിനാല്‍ത്തന്നെ യുഎസിന്റെ പിന്മാറ്റം സാമ്പത്തികമായി സംഘടനയെ ദുര്‍ബലമാക്കും. ട്രംപിന്റെ നീക്കം യൂറോപ്യന്‍ യൂണിയനിലും പരിഭ്രമമുണ്ടാക്കി. മഹാമാരിയുടെ കാലത്ത് ഇങ്ങനൊരുനീക്കം നടത്തരുതെന്നും പുനഃപരിശോധിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ട്രംപിനോട് അഭ്യര്‍ഥിക്കുകയുമുണ്ടായി.

അതേസമയം, ട്രംപിന്റെ ഈ നീക്കം ഡബ്ല്യുഎച്ച്ഒ പോലുള്ള സംഘടനകളെ ചൈനയുടെ കൈവശമെത്തിക്കാനേ ഉപകരിക്കൂയെന്ന് ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇടറുകയും ലോകം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയും ചെയ്താല്‍ ചൈനയ്ക്ക് ഡബ്ല്യുഎച്ച്ഒയും ഐക്യരാഷ്ട്രസംഘടനയും പോലുള്ളവയെ കൈപ്പിടിയിലൊതുക്കാനുള്ള അവസരമാണ് സംജാതമാകുന്നത്. കോവിഡ് മൂലം പ്രതിച്ഛായ മങ്ങിയിരിക്കുന്ന രാജ്യത്തെ എങ്ങനെയെങ്കിലും മികച്ചതായി കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ് ചൈനയെന്ന് ഗോഖലയെ ഉദ്ധരിച്ച് ഐഎഎന്‍എസ് പറയുന്നു.

'ഹോങ്കോങ്ങിനെ കൈപ്പിടിയിലൊതുക്കാനുള്ള ചൈനയുടെ ശ്രമങ്ങളും ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കപ്പെടണം. അവരുടെ ശ്രമങ്ങളെ രണ്ടു ഭാഗങ്ങളായി വിലയിരുത്തണം ഒന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചടിയേറ്റെങ്കിലും കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി വിജയിച്ച രാജ്യമെന്ന പ്രതിച്ഛായ മികച്ചരീതിയില്‍ വില്‍ക്കാനാണ് അവരുടെ ശ്രമം. രണ്ട് ചൈനയുടെ പ്രതിച്ഛായ മോശമാക്കുന്നവര്‍ക്കെതിരെയുള്ള ആക്രമണം.

ലോകക്രമത്തെ പെട്ടെന്നു പിടിച്ചെടുത്തു പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചൈന ശ്രമിച്ചേക്കില്ല. പക്ഷേ, പതിയെ അതു മുഴുവനായി നേടിയെടുക്കാനാണു നീക്കമുണ്ടാവുക. ലോകനേതാവെന്ന തരത്തില്‍ യുഎസ് പാലിച്ചുപോന്ന കര്‍ത്തവ്യം പെട്ടെന്ന് ഇട്ടിട്ടുപോകരുത്. ലോകത്തിന് അമേരിക്കയുടെ നേതൃത്വം ആവശ്യമുണ്ട്. സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസത്തയ്ക്കുമുള്ള ആദരവിനെ അവര്‍ ഓര്‍മിപ്പിക്കുന്നു. ഇതു മനുഷ്യകുലത്തിന്റെ പങ്കാളിത്ത ഭാവിയിലേക്കുള്ള മികച്ച വഴിയായും മാറുന്നു.

എന്നാല്‍ ബെയ്ജിങ് മോഡല്‍ പ്രകാരം സ്വതന്ത്ര രാഷ്ട്രീയ തിരഞ്ഞെടുക്കലുകളില്ലാത്ത ഏകാധിപത്യ ഭരണം നടത്തുന്ന ഒരൊറ്റ പാര്‍ട്ടി ചിലര്‍ക്ക് ആകര്‍ഷകമായേക്കാം. അതൊരിക്കലും വിശാലമായി അനുകരിക്കാനാവില്ല. എന്നാല്‍ എല്ലാവര്‍ക്കും എവിടെയും ജനാധിപത്യം പിന്തുടരാനാകും. പാശ്ചാത്യ ലോകത്തിന് ജനാധിപത്യത്തിന്റെ ആഗോള അധികാരത്തിന്മേല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ഇന്ത്യ മുതല്‍ ഇന്തൊനീഷ്യ വരെ, ഘാന മുതല്‍ യുറഗ്വായ് വരെ ചൈനയ്ക്ക് അതുപോലെതന്നെ ലോകത്തെ കീഴടക്കാം' ഗോഖലെ പറ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (10 minutes ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (1 hour ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (2 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (3 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (4 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (5 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (5 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (5 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (5 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (5 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (5 hours ago)

Malayali Vartha Recommends