Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: അമേരിക്കയിൽ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു ;വൈറലായി ആ പെൺകുട്ടിയുടെ ചോദ്യം; നിങ്ങൾ വെടിവെയ്ക്കുമോ?എന്ന് കരഞ്ഞുകൊണ്ട് അമേരിക്കൻ പൊലീസിനോട് ചോദിച്ച് പെൺകുട്ടി

07 JUNE 2020 08:26 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വിഭാഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം 12 ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തിപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് വാഷിംങ്ടണില്‍ പ്രതിഷേധവുമായി തടിച്ചുകുടിയിരിക്കുന്നത്. അമേരിക്കയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്. അതിനിടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യവുമായി ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം പടരുകയാണ്.

ഇതിനിടെ, പൊലീസിനെ പേടിച്ച തന്റെ മകളെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമ പ്രവര്‍ത്തകൻ. ''നിങ്ങൾ എന്നെ വെടിവെയ്ക്കുമോ'', എന്ന് പൊലീസുകാരോട് ചോദിച്ചുകൊണ്ടാണ് പെൺകുട്ടി കരഞ്ഞത്. കുനിഞ്ഞിരുന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ടാണ് പൊലീസുകാരൻ മറുപടി പറഞ്ഞത്.
​ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാൻ ഉള്ളവരാണ്. നിങ്ങളെ വേദനിപ്പിക്കുന്നവരല്ല'', എന്നായിരുന്നു പേടിച്ചുവിറച്ചു നിൽക്കുന്ന കുട്ടിയോട് പൊലീസുകാരന്‍റെ മറുപടി. ''ഞങ്ങൾക്ക് പ്രതിഷേധിക്കാമോ എന്നായിരുന്നു അവളുടെ അടുത്ത ചോദ്യം. ''നിങ്ങൾക്ക് പ്രതിഷേധിക്കാം, മാർച്ച് ചെയ്യാം, എന്തു വേണമെങ്കിലും ചെയ്യാം, പക്ഷേ ഒന്നും നശിപ്പിക്കരുത്'' എന്നായിരുന്നു പൊലീസുകാരന്റെ മറുപടി
അമേരിക്കയില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം, കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമരത്തെ പട്ടാളത്തെ ഇറക്കി നേരിടുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഭരണകൂടത്തില്‍നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. പ്രക്ഷോഭത്തില്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന നിരവധി വെള്ളക്കാരും പങ്കെടുക്കുന്നു
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന അമേരിക്കയില്‍ ആരംഭിച്ച വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം ലോകത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.

ലണ്ടനില്‍ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. പാര്‍ലമെന്റ് സ്‌ക്വയറിന് സമീപത്താണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.
മറ്റ് പല നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ലണ്ടനില്‍ പ്രതിഷേധക്കാര്‍ ഒരു മിനിറ്റ് മുട്ടുകുത്തി നിന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചില സ്ഥലങ്ങളില്‍ ആക്രമ സംഭവങ്ങളുമുണ്ടായി. പ്രതിഷേധക്കാരുടെ വികാരത്തിനൊപ്പമാണ് താന്‍ എന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം ഓസ്‌ത്രേലിയില്‍ തദ്ദേശവാസികള്‍ക്കെതിരായ വിവേചനത്തിനെതിരായ പ്രതിഷേധമായിമാറി.
മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെന്‍ എന്നീ നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. സിഡ്‌നിയില്‍ പ്രതിഷേധത്തില്‍ 20000 ത്തിലധികം ആളുകള്‍ പങ്കെടുത്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ അധികൃതര്‍ പ്രതിഷേധം തടഞ്ഞിരുന്നുവെങ്കിലും കോടതിയില്‍ പോയാണ് സംഘാടകര്‍ പ്രതിഷേധത്തിനുള്ള അനുമതി നേടിയെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (5 minutes ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (21 minutes ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (28 minutes ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (35 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 hour ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (2 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (2 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (2 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (3 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends