Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത്

09 JUNE 2020 11:44 AM IST
മലയാളി വാര്‍ത്ത

യുഎസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത്. നിലവില്‍ ജി-7 ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. നേരത്തെ G8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് G7 ആയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയുടെ പ്രതികരണത്തിന് പിന്നില്‍. ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ചൈനയെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ് . ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചന. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, ക്യാനഡ എന്നീ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലുള്ളത്. ഇന്ത്യയുടെ സാന്നിദ്ധ്യം ലോക വികസനത്തിന് അനിവാര്യമാണെന്ന ശക്തമായ നിലപാട് ട്രംപ് സ്വീകരിച്ചതായാണ് വിവരം. ഇതിനിടെ ചൈനയെ തഴയാനും ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ട്രംപ് നീക്കം ആരംഭിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരന്‍ജീത് സിംഗ് സന്ധുവാണ് ഇരുരാജ്യങ്ങളും നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജി-7 രാജ്യങ്ങളുടെ വിഷയം ചര്‍ച്ച ചെയ്ത വിഷയം പരാമര്‍ശിക്കവേയാണ് സന്ധു അമേരിക്കയുടെ വിദേശനയം വ്യക്തമാക്കിയത്.

ഇരുനേതാക്കളും നിരന്തരം വികസന വിഷയത്തില്‍ ആശയങ്ങള്‍ കൈമാറുന്നവരാണ്. നരേന്ദ്രമോദിയുടെ നിലപാടുകള്‍ ട്രംപ് ഏറെ വിലമതിക്കുന്നു. ഇരുവര്‍ക്ക് പുറമേ നയതന്ത്ര രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര-വാണിജ്യ-പ്രതിരോധ വിഷയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സംസാരിക്കാറുണ്ടെന്നും സന്ധു പറഞ്ഞു.

' അവര്‍ ഇരുവരും സ്ഥിരമായി ആശയങ്ങള്‍ കൈമാറുന്നവരാണ്. ജി-7 രാജ്യങ്ങളുടെ വികസനവിഷയം ചര്‍ച്ച ചെയ്തത് ജൂണ്‍ രണ്ടാം തീയതിയാണ്. അന്നത്തെ സംഭാഷണത്തില്‍ ജി-7 രാജ്യങ്ങളുടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചിരുന്നു' സന്ധു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രധാനമായും ഇന്ത്യയും ഉള്‍പ്പെട്ടുകൊണ്ട് ജി-7 രാജ്യങ്ങളുടെ വികസനനയമാണ് ഉരുത്തിരി ഞ്ഞിരിക്കുന്നത്. വരുന്ന സെപ്തംബറില്‍ നരേന്ദ്രമോദിയെ ഈ വിഷയത്തില്‍ അമേരിക്ക സന്ദര്‍ശിക്കാനും ട്രംപ് ക്ഷണിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ എടുത്ത മുന്‍കൈ ലോകരാജ്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നതെന്നും സന്ധു ചൂണ്ടിക്കാട്ടി. ഇന്ത്യയെ ജി-7 സമ്മേളനത്തില്‍ ക്ഷണിക്കുന്നതിനെതിരെ ചൈന പ്രതികരി ച്ചെങ്കിലും ട്രംപ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. ഇന്ത്യക്കൊപ്പം റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരേയും ഏഷ്യന്‍ മേഖലയില്‍ നിന്നും ട്രംപ് പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും സന്ധു ചൂണ്ടിക്കാട്ടി.

2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ഏ7, വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പുടിനുമായി ട്രംപ് സംഭാഷണം നടത്തിയിരുന്നു. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്..

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends