ചൈനയുടെയും ടെഡ്രോസിന്റെയും മരണക്കളി; വെറും ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിലും ഫലപ്രദം മൂന്നു ലെയര്‍ മാസ്‌ക് ധരിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന

ഷീ ചിങ്ങ് പിന്‍ ടെഡ്രോസ് അഥോനം. ഒരേ തൂവല്‍ പക്ഷികള്‍. വൈറസില്‍ തുടങ്ങി മാസ്‌കില്‍ വരെ എന്തൊക്കെ റിസ്‌കുകളാണ് ലോകാരോഗ്യസംഘടന എടുത്തത്. മാത്രമവുമല്ല ചൈനയ്ക്കായി പലതരും കൂട്ടുനില്‍ക്കലും. ആദ്യം മാസ്‌ക് വേണ്ടാന്ന് പറയുന്നു. പിന്നെ വേണം എന്ന് പറയുന്നു. ഇപ്പോഴിതാ ജനത്തിന് ആശങ്കയാവുന്നു ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. ഒടുവില്‍ ഉത്തരം കിട്ടുന്നു. എന്താണ് സത്യാവസ്ഥ എന്ന്. കൊറോണ വൈറസില്‍നിന്നു മുക്തി നേടാന്‍ ഏറ്റവും പ്രധാനമാണ് മാസ്‌ക് ധരിക്കുക എന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്.
എന്നാല്‍ വെറും ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിലും ഫലപ്രദം മൂന്നു ലെയര്‍ മാസ്‌ക് ധരിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
നേരത്തെ ്എല്ലാവരും മാസ്‌ക് ധരിക്കേണ്ടതില്ല എന്നാണ് ലോകാരോഗ്യസംഘടന തുടക്കംമുതല്‍ എടുത്തനിലപാട്. ഇതുതന്നെയാണ് ഇന്ത്യയടക്കം മിക്കരാജ്യങ്ങളും എടുത്തിരുന്ന സമീപനം. ഏതായാലും നമ്മള്‍ നേരത്തെ തന്നെ മാതൃക കാട്ടിക്കൊടുത്തു ലോകത്തിന് തന്നെ മാസ്‌ക് ധരിച്ച്.
ഇപ്പോഴിതാ തുടര്‍ച്ചയായ മാസ്‌ക് ഉപയോഗം മരണത്തിന് കാരണമാകുമോ. എന്ന ചോദ്യത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന വന്നിട്ടുണ്ട്. ഇപ്പോ പറയുന്നതില്‍ നിന്നും പിന്നീട് മാറുമോ എന്നൊരു ചോദ്യവുമുണ്ട്. കാരണം ചൈന എന്തു പറഞ്ഞാലും അതാണ് ടെഡ്രോസിന് ശരി. അതുകൊണ്ടല്ലേ ഇന്ത്യയടക്കമുളള ലോകരാജ്യങ്ങള്‍ പറഞ്ഞിട്ടും മാതൃകയായ തയ്വാനെ അംഗീകരിക്കാത്തത്. ഏതായാലും തുടര്‍ച്ചയായ മാസ്‌ക് ഉപയോഗം മരണത്തിന് കാരണമാകുമോ. എന്ന ചോദ്യത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന വന്നിട്ടുണ്ട്. ആളുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് ഇപയോഗിക്കാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന് പിന്നാലെയാണ് ഇത്തരം പ്രാചരണം വ്യാപകമാവുന്നത്.
തുടര്‍ച്ചയായി മാസ്‌ക് ധരിക്കുന്നത് രക്തത്തിലെ ഓക്‌സിജന്‍ കുറയാന്‍ കാരണമാകുന്നതായും തലച്ചോറിലെ ഓക്‌സിജന്‍ കുറഞ്ഞ് മരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ആളുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് ഇപയോഗിക്കാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന് പിന്നാലെയാണ് ഇത്തരം പ്രാചരണം വ്യാപകമാവുന്നത്. ഒരു മാസ്‌ക് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നു, തലച്ചോറിലെ ഓക്‌സിജന്‍ കുറയുന്നു. ബലഹീനത അനുഭവപ്പെടുന്നു, മരണത്തിലേക്ക് നയിക്കും. ഒന്നോ അതിലധികമോ വ്യക്തികളുമായി അടുത്ത ബന്ധത്തിലായിരിക്കുമ്പോള്‍ മാത്രം ഇത് ഉപയോഗിക്കുക. ആള്‍ക്കൂട്ടത്തില്‍ നിന്ന് സ്വയം വേര്‍പെടുത്തിക്കൊണ്ട് അതിന്റെ ഉപയോഗം കുറയ്ക്കുക. എസിയുള്ള കാറില്‍ മാസ്‌ക് ധരിക്കുന്നത് അജ്ഞതയാണെന്നുമാണ് പ്രചാരണത്തിന്റെ അവകാശവാദം. മാസ്‌കിന്റെ ഉപയോഗം അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും കാര്‍ബണ്‍ ഡയോക്‌സൈഡ് വിഷബാധയിലേക്കും ഓക്‌സിജന്‍ ലഭ്യതക്കുറവിനും കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്‌പോസ് ചെയ്യാവുന്ന തരത്തിലുള്ള മാസ്‌ക് പുനരുപയോഗിക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ അളവിലുള്ളതാണ് ധരിക്കുന്ന മാസ്‌ക് എന്ന് ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വിശദമാക്കിയിട്ടുള്ളതാണ്. ചുരുക്കം ഇത്രമാത്രം മാസ്‌ക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഓക്‌സിജന്‍ ലഭ്യത കുറച്ച് മരണത്തിന് കാരണമാക്കും എന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണ്.
https://www.facebook.com/Malayalivartha