Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം: പത്ത് ചര്‍ച്ചകള്‍ നടക്കും, 1962-ല്‍ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും സേനാ വൃത്തങ്ങള്‍

12 JUNE 2020 07:45 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പുണ്ടാക്കിയ കരാറുകളുടെ പകര്‍പ്പുമായി ചര്‍ച്ചകള്‍ക്കെത്തുന്ന ഇന്ത്യന്‍ സംഘം, അവ പാലിക്കപ്പെടേണ്ടതാണെന്ന് ചൈനയെ ഓര്‍മിപ്പിക്കുന്നു. ഇരുപക്ഷവും തമ്മില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു തയാറെടുക്കുകയാണ്. ഇന്ത്യ - ചൈന സേനകള്‍ തമ്മില്‍ 10 ചര്‍ച്ചകള്‍ നടക്കുമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാംഗോങ് ട്‌സോ മലനിരകളില്‍ നിന്നുള്ള പിന്മാറില്ല എന്ന കാര്യത്തില്‍ ചൈന കടുംപിടിത്തം തുടരുകയാണ്.

ബലപ്രയോഗം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുമായുള്ള ഇടപെടലുകളില്‍ ക്ഷമയ്ക്ക് സ്ഥാനമേറെയുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഇന്ത്യന്‍ സേനയുടെ ഇടപെടലുകള്‍. എന്നാലും കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലുടനീളം ഇന്ത്യ ശക്തമായ പടയൊരുക്കം നടത്തിയതോടെ, കൂടുതല്‍ മുന്നോട്ടുനീങ്ങാന്‍ ചൈനയ്ക്കു സാധ്യമല്ലെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എങ്കിലും, നിലവിലുള്ള കടന്നുകയറ്റങ്ങളില്‍ നിന്ന് ഒഴിയാന്‍ അവര്‍ തയാറാവണം.

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തുടരുകയാണെന്നു വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണകള്‍ പ്രകാരം പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ യോജിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സംഘര്‍ഷത്തില്‍ അയവു വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു

ഇന്ത്യയ്ക്ക് ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി ്3 ലക്ഷത്തിലധികം പട്ടാളക്കാരാണുള്ളത്. 3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളിലെ അംഗങ്ങളുടെ എണ്ണമാണിത്. 1962-ല്‍ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

ചൈനീസ് അതിര്‍ത്തിയിലെ കോറുകള്‍: (ഒരു കോറില്‍ ചുരുങ്ങിയത് 60,000 അംഗങ്ങള്‍.) നിലവില്‍ സംഘര്‍ഷം നടക്കുന്ന ലഡാക്ക്: 14 കോര്‍ (വിളിപ്പേര് - ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍, ആസ്ഥാനം - കശ്മീരിലെ ലേ)

സിക്കിം: 33 കോര്‍ (ത്രിശക്തി കോര്‍, ബംഗാളിലെ സിലിഗുഡി), അരുണാചല്‍ പ്രദേശ്: 3 കോര്‍ (സ്പിയര്‍ കോര്‍, നാഗാലന്‍ഡിലെ ദിമാപുര്‍), 4 കോര്‍ (ഗജ്രാജ് കോര്‍, അസമിലെ തേസ്പുര്‍)

അതിര്‍ത്തിയിലുടനീളമുള്ള ആക്രമണ നിര: 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ - ബംഗാളിലെ പാണാഗഡ് ആണ് ആസ്ഥാനമെങ്കിലും അതിര്‍ത്തിയിലെവിടെയും എപ്പോള്‍ വേണമെങ്കിലും നിലയുറപ്പിക്കാന്‍ സജ്ജം. സംഘര്‍ഷം രൂക്ഷമായാല്‍ മൗണ്ടന്‍ സ്‌ട്രൈക്ക് കോറിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ ചൈനയ്ക്കു തലവേദനയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (51 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends