നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങും, അതുകൊണ്ടാണ് കൂടുതല്‍ ഉറങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്; കൊറോണയെ മാറ്റി നിര്‍ത്താനുള്ള വിചിത്ര വാദവുമായി പാക് നേതാവ്; നമ്മൾ മരിക്കുമ്പോഴേ വൈറസ് നശിക്കുകയുള്ളു എന്നും വാദം

അതിരൂക്ഷമായി പാകിസ്താനില്‍ കൊറോണവൈറസ് വ്യാപിക്കുമ്പോഴും രോഗത്തെ നിര്‍ത്താനുള്ള വിചിത്ര മാര്‍ഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക് രാഷ്ട്രീയ നേതാവായ ഫസല്‍ -ഉര്‍- റഹ്മാന്‍.
കൊറോണ വൈറസിനെ മാറ്റി നിര്‍ത്താനുള്ള വിചിത്ര പ്രതിവിധിയാണ് പാകിസ്താന്‍ നാഷണല്‍ അസംബ്ലി നേതാവ് ഫസല്‍ മുന്നോട്ട് വെയ്ക്കുന്നത്. നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുമെന്നാണ് ഫസല്‍ ഉര്‍ റഹ്മാന്റെ വാദം
കൂടുതല്‍ ഉറങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം അതാണെന്നും ഇയാള്‍ പറയുന്നു. നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങും. അപ്പോള്‍ വൈറസിന് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസ് ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ വൈറസും മരിക്കുകയുള്ളുവെന്നും ഫസല്‍ വാദിക്കുന്നു. ഫസലിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയിരിക്കുന്നത്. വൈറസ് സംസാരിക്കുമ്പോഴാകാം ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ എഴുതിയത്
കൊറോണ വൈറസ് വ്യാപനത്തിന് കാരണം സ്ത്രീകളുടെ പ്രവൃത്തി ദൂഷ്യമാണെന്ന് പാക് മത പുരോഹിതന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ത്രീകളുടെ മോശമായ വസ്ത്രധാരണവും പെരുമാറ്റവുമാണ് കൊറോണ മഹാമാരി ലോകത്ത് നാശം വിതയ്ക്കാന്‍ കാരണമെന്നായിരുന്നു പുരോഹിതന്റെ അവകാശവാദം.
അതേസമയം പാകിസ്താനിലെ കൊറോണ രോഗികളുടെ എണ്ണം കുതിച്ച് ഉയരുമ്പോഴും കൊറോണ വൈറസ് കേസുകള്‍ പാക്കിസ്ഥാനില്‍ ഇനിയും ഉയര്‍ന്നിട്ടില്ലെന്ന പ്രസ്താവനയുമായി പാക്കിസ്താന്‍. കൊറോണവ്യാപനം തടയുന്നതില്‍ കാര്യമായ ജാഗ്രതയോ മുന്നൊരുക്കളോ നടത്താത്തത് പാക്കിസ്ഥാനില്‍ നിരവധി ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആയിട്ടുണ്ട് ഈ സാഹചര്യത്തിലാണ് രോഗവ്യാപനത്തിന്റെയും രോഗികളുടെയും കണക്കുകള്‍ മറച്ചു വച്ചുള്ള പാക്കിസ്താന്റെ കള്ളക്കളി എന്നാണ് അന്താരാഷ്ടമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പാക് ജനതയുടെ ജീവന് വിലകൊടുക്കാത്ത് ഇമ്രാന്‍ ഖാന്‍ രാജ്യം തുറക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിദഗ്ധര്‍ തന്നെ വിലയിരുത്തുന്നത്. സാമ്പത്തികമായി ബുദ്ധി മുട്ട് അനുഭവിക്കുന്ന പാക്കിസ്താന് രാജ്യം തുറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകം മുഴുവന്‍ മനസിലാക്കണമെന്നും, ഇപ്പോള്‍ കൂടുതല്‍ കേസുകളും മരണങ്ങളുമുള്ള അമേരിക്കപോലും ലോക് ഡൗണ്‍ ഇളലുകള്‍ നല്‍കി രാജ്യം തുറന്നു. ആ സാഹചര്യത്തില്‍ തങ്ങളും പിന്നോട്ടില്ലെന്നനിലപാടിലായിരുന്നു ഇമ്രാന്‍ ഖാന്‍.
https://www.facebook.com/Malayalivartha