Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രംപ് അപകടകാരിയോ; ചൈനയെ വെള്ളം കുടിപ്പിക്കാന്‍ രണ്ടും കല്‍പിച്ച് അമേരിക്ക

16 JUNE 2020 02:45 PM IST
മലയാളി വാര്‍ത്ത

പോര് മുറുകുന്നു ചൈനയെ വെള്ളം കുടിപ്പിക്കാന്‍ രണ്ടും കല്‍പിച്ച് അമേരിക്ക ഇറങ്ങിയത് നമുക്ക് എല്ലാവര്‍ക്കുമറിയാം. ട്രംപിനെ വീഴ്ത്താനുള്ള എന്തെങ്കിലും അടവ് ഉണ്ടോ എന്ന് ഉറ്റുനോക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ ഉറക്കമില്ലാത്ത ദിനങ്ങളാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ചൈനയെ അസ്വസ്ഥമാക്കുന്നു. ഇപ്പോഴിതാ വരുന്നു പുതിയൊരു സംഭവം. ആ സംഭവത്തെ കാത്തിരിക്കുകയാണ് ചൈനയും. മറ്റൊന്നുമല്ല ഒരു പുസ്തകം. കേള്‍ക്കുമ്പോള്‍ ഇത്രയേ ഉള്ളൂ എന്ന് തോന്നാം. പക്ഷെ പല രാജ്യങ്ങളുടെയും ഗതിവിഗതികളെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ലോക പോലീസ് അമേരിക്ക, അവിടുത്തെ കര്‍ക്കശക്കാരന്‍ ട്രംപ് എന്ന ഭരണാധികാരി, ആ നിലപാടുകള്‍, അണിയറക്കഥകള്‍, മറ്റാര്‍ക്കുമറിയാത്ത സത്യങ്ങള്‍ അതിനായി കാത്തിരിക്കുകയാണ് ലോകം.

ആ പുസ്തകത്തിലൂടെ പലതും വീണു കിട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് ചൈനയും. ഏതായാലും ട്രംപിനെക്കുറിച്ച് അനന്തരവളുടെ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് അമേരിക്കയും ഭരണ പ്രതിപക്ഷ പാര്‍ട്ടികളും മാത്രമല്ല, ചൈനയടക്കുള്ള ലോക രാജ്യങ്ങളുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം ട്രംപിന്റെ മുതിര്‍ന്ന സഹോദരനും പരേതനുമായ ഫ്രെഡ് ട്രംപിന്റെ മകള്‍ മേരി ട്രംപാണ് രചയിതാവ്. വരുന്ന ഓഗസ്റ്റ് പതിനൊന്നോടെയായിരിക്കും ഈ പുസ്തകം വിപണിയിലെത്തുക.

'' Too Much and Never Enough : How Our Family Created the Most Dangerous Man in the World ''' ...... എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ ട്രംപിനെക്കുറിച്ചുള്ള നിരവധി സ്‌തോഭജനകമായ വിവരങ്ങളുണ്ടാവുമെന്നാണറിയുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ പ്രസാധകര്‍ തയ്യാറായിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസിന് പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിക്കൊടുത്ത പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് സൂചനയുണ്ട്. പ്രസിഡന്റ് ട്രംപിന് പിതൃസ്വത്തായി 40 കോടി ഡോളര്‍ ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ട്രംപ് കുടുംബത്തിന്റെ നികുതി രേഖകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു ഇത്. തന്റെ സ്വത്തുക്കള്‍ താന്‍ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദമാണ് ന്യയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പൊളിച്ചെഴുതിയത്.

ന്യയോര്‍ക്ക് ടൈംസ് ലേഖകര്‍ക്ക് ട്രംപ് കുടുംബത്തിന്റെ നികുതി രേഖകള്‍ താനാണ് കൈമാറിയതെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണറിയുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പ്രസാധകരും ന്യൂയോര്‍ക്ക് ടൈംസും ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ട്രംപിന്റെ ജ്യേഷ്ഠ സഹോദരനായ ഫ്രെഡ് ട്രംപ് അമിത മദ്യപാനത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം 42 ാമത്തെ വയസ്സിലാണ് മരിച്ചത്. മദ്യപാനം ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ജ്യേഷ്ഠന്റെ മരണമായിരുന്നെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്. ഫ്രെഡിന് രണ്ട് മക്കളാണ്. ഫ്രെഡ് മൂന്നാമനും മേരിയും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനന്തരവളുടെ പുസ്തകം പ്രസിഡന്റ് ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രസിഡന്റ് ട്രംപിന്റെ സുരക്ഷാ ഉപദേശകനായിരുന്ന ജോണ്‍ ബോള്‍ട്ടന്റെ പുസ്തകവും ഉടനെ പുറത്തിറങ്ങുമെന്നാണ് സൂചന. തങ്ങള്‍ക്കവകാശപ്പെട്ട പിതൃസ്വത്ത് പ്രസിഡന്റ് ട്രംപും കുടുംബവും നിഷേധിച്ചെന്നാരോപിച്ച് മേരിയും സഹോദരനും കോടതിയെ സമീപിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (53 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends