Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..


കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

അതിർത്തിയിൽ അവർ പോരടിക്കുകയാണ് പ്രശ്നങ്ങൾ സങ്കീർണം; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

21 JUNE 2020 07:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദുർഘടമായ സന്ദർഭമാണിതെന്നും ഈ അവസരത്തിൽ ഞങ്ങൾ ഇന്ത്യയോടും ചൈനയോടും സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വലിയ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കോവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘അവർ പരസ്പരം പോരടിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അവരെ സഹായിക്കാനാണ് ശ്രമം.’ – സാഹചര്യം എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് മറുപടി നൽകി. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനയുടെ കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം നേരത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടു പ്രകാരം 35 ചൈനീസ് പട്ടാളക്കാരെങ്കിലും സംഭവത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

"വലിയ പ്രശ്നമാണ് അവിടെ നടക്കുന്നത്. ഇന്ത്യയും ചെെനയും തമ്മിൽ അടിപിടിയിലേക്കെത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത് ഞങ്ങൾ നിരീക്ഷിക്കുകയാണ്. ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിക്കും"-ട്രംപ് വ്യക്തമാക്കി.ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായിരുന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിൽ 35ഓളം ചെെനീസ് സെെനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചിരുന്നു.ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് യു.എസ് ഇതുവരെ സ്വീകരിച്ചത്. ചൈനയാണ് അതിർത്തി തർക്കം വഷളാക്കുന്നതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അതിർത്തി തർക്കത്തിൽ ചൈനയെ രൂക്ഷമായി വിമർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്ത്യയുൾപ്പെടയുള്ള അയൽരാജ്യങ്ങൾ കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ വ്യാപൃതരായിരിക്കുമ്പോൾ, ഈ അവസരം മുതലെടുത്ത് ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ‘പി‌എൽ‌എ (പീപ്പിൾസ് ലിബറേഷൻ ആർമി) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള അതിർത്തിയിലെ തർക്കങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. അവർ ദക്ഷിണ ചൈനാ കടലിൽ കൂടുതൽ സൈനികരെ നിയോഗിക്കുകയും അവിടെ കൂടുതൽ പ്രദേശങ്ങൾ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടൽ പാതകൾ ഭീഷണിയിലാണ്.’– യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം പറഞ്ഞു.

ഇന്ത്യ–ചൈന സംഘർഷത്തെക്കുറിച്ച് പ്രസിഡന്റ് ബോധവാനാണെന്നും യഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ യുഎസ് നിരീക്ഷിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്കനാനിയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജൂൺ 2ന് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണു അക്രമങ്ങള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നതായി മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണലും പറഞ്ഞു. സെനറ്റില്‍ വിദേശനയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (6 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (12 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (20 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (4 hours ago)

Malayali Vartha Recommends