ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് പരീക്ഷണ വാക്സിന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്

ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസിനെ ഉപയോഗിച്ചാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് പരീക്ഷണ വാക്സിന്‍ വികസിപ്പിച്ചത്. യുകെയില്‍ നിലവില്‍ 12 കമ്പനികളാണു വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. തീവ്രമായ ശ്രമങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്.
യുഎസില്‍ മോഡേണ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 27-ന് ആരംഭിക്കുമെന്നാണു വിവരം. ഇതിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈന നിര്‍മിക്കുന്ന വാക്സിനായ, സിനോ വാകും അഡിനോ വൈറസ് ഉപയോഗിച്ചുള്ളതാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബറിനു 3-നു മുന്‍പ് വാക്സിന്‍ വിപണിയിലെത്തിക്കാനാണ് യു എസ്സ് സര്‍ക്കാരിന്റെ ശ്രമം.
രോഗം പകര്‍ത്താനുള്ള അഡിനോ വൈറസിന്റെ ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന്‍ തയാറാക്കിയിട്ടുള്ളത്. ഇതു സ്വീകര്‍ത്താവിന്റെ ശരീരത്തിലെത്തുന്നതോടെ കൊറോണ വൈറസ് ആണെന്നു തെറ്റിദ്ധരിച്ച് ആന്റിബോഡിയും ടി സെല്‍ വഴിയുള്ള പ്രതികരണവും ഉണ്ടാക്കും ഇതോടെ ശരീരം പ്രതിരോധ ശേഷി കൈവരിക്കും.
വാക്സിന്റെ ആദ്യഘട്ടങ്ങള്‍ വിജയിച്ചതോടെ കൂടുതല്‍ മലയാളികള്‍ യുകെയില്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കൊറോണ വൈറസിനെ തുരത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യരില്‍ പരീക്ഷണത്തിലിരിക്കുന്നത് 27 വാക്‌സിനുകളാണ്. പരീക്ഷണത്തിലിരിക്കുന്ന എല്ലാ കമ്പനികളില്‍ നിന്നും വാക്സിന്‍ ലഭ്യമാക്കുക എന്നതാണ് യുകെ സര്‍ക്കാരിന്റെ നയം.
https://www.facebook.com/Malayalivartha



























