ബന്ദികള്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഉത്തരവാദിത്തമേറ്റെടുത്തു, അല്‍ഖായിദ നേതാക്കളായ രണ്ടു യു.എസ് പൗരന്മാരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു

അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ അല്‍ഖായിദ ബന്ദികളാക്കിയിരുന്ന യുഎസ് പൗരനും ഇറ്റലിക്കാരനും അമേരിക്ക നടത്തിയ ഭീകരവിരുദ്ധ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ജനുവരിയിലായിരുന്നു സംഭവം. അല്‍ഖായിദ നേതാക്കളായ രണ്ടു യു.എസ് പൗരന്മാരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ബന്ദികള്‍ കൊല്ലപ്പെട്ട ആക്രമണത്തിലാണ് മരിച്ചത്.
യു.എസുകാരനായ വാറന്‍ വെയിന്‍സ്‌റ്റെന്‍, ഇറ്റലിക്കാരനായ ജിയോവാനി ലോ പേര്‍ട്ടോ എന്നിവരാണ് ആക്രമണത്തിനിടെ മരിച്ച ബന്ദികള്‍. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവരില്‍ വെയിന്‍സ്‌റ്റെനെ 2011ലും പോര്‍ട്ടോയെ 2012ലുമാണ് അല്‍ഖായിദ തടവിലാക്കിയത്.
അല്‍ ഖായിദ താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ അവിടെയുള്ളതായി സൂചനകള്‍ ഇല്ലാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പ്രസിഡന്റും കമാന്‍ഡര്‍ ഇന്‍ ചീഫും എന്ന നിലയില്‍ ഇരുവരുടെയും മരണത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും തീവ്രാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ചിലപ്പോള്‍ ഇത്തരം മാരകമായ തെറ്റുകള്‍ സംഭവിക്കാമെന്നും ഒബാമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























