ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

പത്ത് ദിവസത്തിന് ശേഷം വീണ്ടും ആശങ്കവര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ് പശ്ചിമേഷ്യന്‍ യുദ്ധം. സമാധാന കരാര്‍ നിലില്‍ക്കെ ഹോര്‍മൂസ് കടലിടുക്കില്‍ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ കപ്പലാക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക പ്രത്യാക്രമണം നടത്തിയപ്പോള്‍, ബഹ്‌റൈനില്‍ ഡ്രോണാക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു.
ഇറാന്റെ ഡ്രോണ്‍, മിസൈല്‍ കേന്ദ്രങ്ങളില്‍ അമേരിക്ക പ്രത്യാക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. അതിനിടെ ഹോര്‍മൂസില്‍ വീണ്ടും കപ്പലാക്രമിക്കപ്പെട്ടതും സംഘര്‍ഷം രൂക്ഷമാക്കുകയാണ്.
ഹോര്‍മൂസില്‍ ഒമാന്‍ പിന്തുണയോടെ യു എന്‍ ഏജന്‍സി തുറന്ന സുരക്ഷിത നാവിക ഇടനാഴിയാണ് പ്രകോപനങ്ങളുടെ തുടക്കം. സുരക്ഷിത നാവിക ഇടനാഴി അടയക്കാന്‍ ഇറാന്‍ എം വി എവര്‍ ലൈലി എന്ന കപ്പലാക്രമിച്ചതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പടരാന്‍ കാരണമായത്.
https://www.facebook.com/Malayalivartha
























