പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മെഹ്മൂദ് കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മെഹ്മൂദ് കൊല്ലപ്പെട്ടു. കറാച്ചിയില്‍ ,ബലുചിസ്താന്‍ പ്രവിശ്യയിലെ ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍മേല്‍ ചര്‍ച്ച സംഘടിപ്പിച്ച ശേഷം മാതാവിനൊപ്പം വീട്ടിലേക്കു നടന്നു പോകവെയായിരുന്നു വെടിവച്ചത്. അമ്മയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. അവരുടെ നില ഗുരുതരമാണ്. സബീന്‍ മഹ്മൂദ് നിരന്തരമായി വധഭീഷണി നേരിടുന്നയാളായിരുന്നു.
ദ് സെക്കന്‍ഡ് ഫ്‌ളോര്‍ (ടി2എഫ്) എന്ന ജീവകാരുണ്യസംഘടനയുടെ ഡയറക്ടറായിരുന്നു മെഹ്മൂദ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഇടപെടുകയും സെമിനാറുകള്‍ നടത്തുകയും ചെയ്യുന്ന സംഘടനയാണ് ടി2എഫ്. പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങവെയാണ് മെഹ്മൂദിനും മാതാവിനും നേര്‍ക്കു ആക്രമണമുണ്ടായത്. ആശുപത്രിയിലേക്കു പോകുന്ന വഴിയാണ് മെഹ്മൂദ് മരിച്ചത്. അക്രമികള്‍അവരുടെ നേരെ അഞ്ച് തവണയോളം വെടിയുതിര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha























