Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചു

29 AUGUST 2020 07:25 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഏറെക്കാലമായി ബുദ്ധിമുട്ടിക്കുന്ന വന്‍കുടലിലെ രോഗം മൂലം ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാവാത്തതിനാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (65) രാജിവച്ചു. 

ആബെ 2006-ല്‍ ആണ് ആദ്യം അധികാരത്തിലെത്തിയത്. 2012 മുതല്‍ 3 തവണ തുടര്‍ച്ചയായി അധികാരത്തിലെത്തി. രാജ്യത്ത് ഏറ്റവും ദീര്‍ഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച ആബെയ്ക്ക് 2021 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു.

ജപ്പാന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണ് ആരോഗ്യകാരണങ്ങളാല്‍ ആബെയ്ക്ക് സ്വീകരിക്കേണ്ടിവന്നത്.

'നിരവധി സ്വപ്നങ്ങള്‍ ബാക്കി നിര്‍ത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക' രാജി തീരുമാനം അറിയിച്ചുകൊണ്ട് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെങ്കില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും ആബെ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത പ്രതിരോധാവശ്യത്തിനു മാത്രം സൈന്യം മതി എന്നു വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 9 ജപ്പാന്റെ അഭിമാനത്തിനേറ്റ മുറിവായിരുന്നു. അതു മാറ്റിയെഴുതി സൈനികശക്തിയാകണമെന്ന് ഏതൊരു ജപ്പാന്‍കാരനെയും പോലെ ആബെയും ആഗ്രഹിച്ചിരുന്നു.

രാഷ്ട്രീയ സ്ഥിരതയില്ലാത്ത സര്‍ക്കാരുകളെ ഏറെ കണ്ട രാജ്യമാണ് ജപ്പാന്‍. എന്നാല്‍ ആബെയുടെ നീണ്ട കാലഘട്ടം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന് തിരിച്ചുവരവിന്റെ കാലമായിരുന്നു. രാജ്യാന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കരുത്തുള്ള മികച്ച സൈനിക ശക്തിയായി രാജ്യത്തെ മാറ്റണം എന്നതായിരുന്നു ആബെയുടെ സ്വപ്‌നം. ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിനു പുറത്തുപോയി യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതി 2014-ല്‍ കൊണ്ടുവരാന്‍ ആബെയ്ക്ക് കഴിഞ്ഞു.

2006-ല്‍ 52-ാം വയസ്സില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രതിനിധിയായി ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ആബെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യകാരണങ്ങളാല്‍ ഒഴിഞ്ഞു. വീണ്ടും 2012-ല്‍ അധികാരത്തില്‍ തിരിച്ചെത്തി. ചെറുപ്പം മുതല്‍ ആബെയെ അലട്ടിയിരുന്ന കുടല്‍ രോഗം കഴിഞ്ഞ ജൂണില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായതായി കണ്ടെത്തിയിരുന്നു. ടോക്കിയോയിലെ കിയോ ആശുപത്രിയില്‍ രണ്ടാഴ്ച മുന്‍പ് പരിശോധനകള്‍ക്കു പോയശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഊഹാപോഹങ്ങള്‍ക്ക് അവസാനമിട്ട് ഒടുവില്‍ ആബേ തന്നെ രംഗത്തുവന്നു. രോഗം മാറുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അധികാരമൊഴിയുകയാണെന്ന് വ്യക്തമാക്കി.

പ്രതിരോധ മന്ത്രി താരോ കോനോ, മുന്‍ പ്രതിരോധമന്ത്രി ഷിഗെരു ഇഷിബ, മുന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ, ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ എന്നിവരില്‍ ആരെങ്കിലും അടുത്ത പ്രധാനമന്ത്രിയാവാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends