യുഎസില്‍ മൂന്നുദിവസം പിന്നിടുന്ന വംശീയ വിരുദ്ധ പ്രക്ഷോഭത്തി നിടെ വെടിവയ്പില്‍ 2 മരണം
കഴിഞ്ഞ ഞായറാഴ്ച കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലേക്കിനെ (29) പൊലീസ് വെടിവച്ചു ഗുരുതരമായി പരുക്കേല്‍പിച്ചതിനെ തുടര്‍ന്ന് യുഎസ് സംസ്ഥാനമായ വിസ്കോന്‍സെനിലെ കെനോഷ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പില്‍ 2 പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു.
നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തിറങ്ങിയ സായുധ സംഘങ്ങളാണു വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു.
3 മാസം മുന്‍പ് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ യുഎസിലെങ്ങും കത്തിപ്പടര്‍ന്ന വംശീയവിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങും മുന്‍പേയാണു വിസ്കോന്‍സെനിലെ പൊലീസ് അതിക്രമം.
വെടിയേറ്റു നട്ടെല്ലു തകര്‍ന്ന ജേക്കബ് ബ്ലേക്ക് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 3 മക്കളുടെ കണ്മുന്നില് ബ്ലേക്കിനെ പൊലീസ് വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. തന്റെ മകനെ പൊലീസ് 7 വട്ടം വെടിവച്ചെന്നു ബ്ലേക്കിന്റെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha