ചൈനയുടെ കിതപ്പ് കാണണം? ജിങ്പിങിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഇന്ത്യയുടെ കളി മാറി മോനെ ചതിയന്‍ ചൈന കണ്ടം വഴി ഓടാന്‍ റെഡി

ഇസ്രായേല്‍ എന്ന കൊച്ചുരാജ്യം പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന പേടി സ്വപ്നമാണ് .എന്നാല്‍ ഇന്ത്യ ഇസ്രായേല്‍ ബന്ധം ലോകരാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം തന്നെയാണ് .ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്രായേല്‍ നിര്‍മ്മിത ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണ് .റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് .ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇസ്രായേല്‍ നിര്‍മ്മിത ആയുധങ്ങളും ,ഇസ്രായേല്‍ എന്ന രാജ്യവും കാര്യമായ പങ്കു വഹിക്കാന്‍ ഇടയുണ്ട് എന്ന് തന്നെയാണ് ലോകരാജ്യങ്ങള്‍ കണക്കൂകൂട്ടുന്നത് .ഏറെക്കാലമായുള്ള ഇസ്‌റായേല്‍ ബന്ധം അതിന്റെ പാരമ്യ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് മോദിയുടെ ഭരണമികവായി നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട് .1999 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇന്ത്യ റെക്കോര്‍ഡ് തുകയ്ക്ക് ഇസ്‌റായേല്‍ ആയുധശേഖരണം വാങ്ങി കൂട്ടിയതെങ്കില്‍ ,അടുത്ത 10 കൊല്ലത്തേക്ക് നയതന്ത്രപരമായും സാങ്കേതികപരമായും ഇരുരാജ്യങ്ങളള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും ഊഷ്മളമായ തലത്തിലേക്ക് വളരുകയായിരുന്നു .ഇസ്രായേലിന്റെ നിര്‍മ്മാണമായ ഹെറോണ്‍ ഡ്രോണുകളാണ് ഗാല്‍വാന്‍ താഴ്വരയില്‍ സ്ഥിതിവിവരങ്ങള്‍ അറിയാനും സംഘട്ടനത്തിനു തയ്യറാകാനും ഇന്ത്യ വിക്ഷേപിച്ചത് .
ഉപാധികളില്ലാതെ ഇന്ത്യയുടെ ചങ്കായി മാറിയ ഇസ്രായേല്‍ എടുക്കുന്ന ഓരോ തീരുമാനവും പരോക്ഷമായി യു എസിനെയും ഇന്ത്യയെയും കൂടുതല്‍ പോരാട്ടവീര്യം നല്‍കുന്നതും അതോടൊപ്പം പാക്കിസ്ഥാന്റെയും ചൈനയുടെയും അധിനിവേശ മോഹങ്ങളേ ദുര്‍ബലപ്പെടുത്തുന്നവയുമായാണ് കാണപ്പെടാറുള്ളത് .ഏറ്റവും ഒടുവില്‍ ചൈനയുടെ അധിനിവേശ ശ്രമത്തിനു തടയിടാന്‍ വേണ്ടി വന്നാല്‍ യുദ്ധത്തിന് പോലും തയ്യാറാകാന്‍ മുതിരുന്ന ഇന്ത്യക്ക് കൂടുതല്‍ കരുത്തേകാന്‍ ഇസ്രായേലില്‍ നിന്നും വീണ്ടും അത്യാധുനിക ഉത്പനങ്ങള്‍ വാങ്ങാന്‍ പദ്ധിതിയിട്ടിരിക്കുകയാണ് .
രാജ്യത്തെ വ്യോമാതിര്‍ത്തി നിരീക്ഷണത്തിനായി ഇസ്രയേലില്‍ നിന്ന് കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത് ചൈനയ്ക്ക് വീണ്ടും ഭീഷണിയാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല . പാക്ക്, ചൈന വെല്ലുവിളികള്‍ ശക്തമായതോടെയാണ് രണ്ട് ഫാല്‍ക്കണ്‍ റഡാറുകള്‍ കൂടി വാങ്ങുന്നത്. എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനം ഘടിപ്പിച്ച (അണഅഇട) വിമാനങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഇന്ത്യ ഇപ്പോള്‍ 100 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെക്കാന്‍ പോകുകയാണ്.
ഇത് സംബന്ധിച്ച് നേരത്തെ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഉയര്‍ന്ന ചെലവ് കാരണം കരാര്‍ ഒപ്പുവെക്കുന്നത് നീണ്ടുപോകുകയായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ ചൈനയുമായുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളാവുകയും അതിര്‍ത്തിയിലെ സംഘര്‍ഷപ്രശ്‌നങ്ങള്‍ കലുഷിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ കടുത്ത നടപടിക്ക് ഒരുങ്ങേണ്ടി വന്നത് .
റഷ്യന്‍ ഇല്യുഷിന്‍ -76 ഹെവി-ലിഫ്റ്റ് വിമാനത്തിലാണ് ഇസ്രയേലി ഫാല്‍ക്കണ്‍ റഡാര്‍ ഘടിപ്പിക്കുക. 2009-2011ല്‍ 110 കോടി ഡോളറിന്റെ കരാര്‍ പ്രകാരം വ്യോമസേനയ്ക്ക് മൂന്ന് ഫാല്‍ക്കണ്‍ റഡാറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് ഏറ്റവും പുതിയ അപ്ഗ്രേഡുകളുള്ള ആദ്യത്തെ മൂന്ന് ഫാല്‍ക്കണ്‍ റഡാറിനേക്കാള്‍ കൂടുതല്‍ മികച്ചതായിരിക്കും.ഇത് തന്നെയാണ് ചൈനയുടെ അധിനിവേശ മോഹങ്ങളേ കടിഞ്ഞാണിടാനുള്ള തുറുപ്പുചീട്ടായി കണക്കാക്കപ്പെടുന്നത് .ബാലക്കോട്ട് ആക്രമണങ്ങളിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാക്ക് പോര്‍വിമാനങ്ങളുമായുള്ള വ്യോമാക്രമണത്തിലും ശക്തമായ 'ആകാശത്തിലെ കണ്ണുകള്‍' ഉള്ള അധിക എഡബ്ല്യുഎസിഎസിന്റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി നടന്ന സൈനിക ഏറ്റുമുട്ടലിലും കൂടുതല്‍ എഡബ്ല്യുഎസിഎസിന്റെ ആവശ്യകത മനസിലായിട്ടുണ്ട്.
അതിനാല്‍ അതിന്റെ ദൗര്‍ലഭ്യത ഇന്ത്യക്ക് നാളിതുവരെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നത് .ആധുനിക യുദ്ധത്തില്‍ എഡബ്ല്യുഎസിഎസ് അല്ലെങ്കില്‍ എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനം ഘടിപ്പിച്ച വിമാനങ്ങള്‍ നിര്‍ണായകമാണ്. കാരണം പോര്‍വിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും ട്രാക്കുചെയ്യാനും ഇതുവഴി കഴിയും. ശത്രുസൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ട്രാക്ക് ചെയ്യാനും യുദ്ധക്കപ്പലുകളുടെ ചലനം പോലും രേഖപ്പെടുത്താന്‍ സാധിക്കും.ഇക്കാര്യത്തില്‍ ചൈനയും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നിലാണ്. ചൈനയ്ക്ക് ഇത്തരത്തിലുള്ള റഡാറുകള്‍ 30 എണ്ണമുണ്ട്.
ചൈനയില്‍ കോങ് ജിങ് -2000 'മെയിന്റിങ്', കെജെ -200 'മോത്ത്', കെജെ -500 വിമാനങ്ങള്‍ ഉള്‍പ്പെടെ 30 ലധികം റഡാര്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സംയുക്തമായ സേനാഭ്യാസവും ഇന്ത്യയുടെ നയതന്ത്രബന്ധവും ഈ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കും എന്നാണ് കരുതപ്പെടുന്നത് .ഇന്ത്യന്‍ സായുധ സേനയുടെ ഏറ്റവും മികച്ച ആയുധ വിതരണക്കാരില്‍ ഒന്നാണ് ഇസ്രയേല്‍. കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ബറാക് മിസൈല്‍ സംവിധാനങ്ങള്‍, സ്‌പൈഡര്‍ ആന്റി-എയര്‍ക്രാഫ്റ്റ് മിസൈലുകള്‍, പൈത്തണ്‍, ഡെര്‍ബി എയര്‍-ടു-എയര്‍ മിസൈലുകള്‍, ക്രിസ്റ്റല്‍ മേസ്, സ്‌പൈസ് -2000 ബോംബുകള്‍ എന്നിവ കൂടാതെ നിരവധി ഡ്രോണുകളും റഡാര്‍ സംവിധാനങ്ങളും ഇസ്രയേല്‍ നല്‍കുന്നുണ്ട്.1992 ല്‍ ഇസ്രായേലിലെ പ്രമുഖ നഗരമായ ടെല്‍ അവീവില്‍ ഇന്ത്യന്‍ എംബസി തുറന്നതു മുതല്‍ നാളിതുവരെ ഇസ്രായേലുമായിട്ടുള്ള സൗഹൃദത്തിന്റെ വളര്‍ച്ച അത്ഭുതവും ആവേശവുമാണ് ഉളവാക്കുന്നത് .
https://www.facebook.com/Malayalivartha



























