ഹൃദയാഘാതത്തിന് പിന്നാലെ ആന്തരിക തകരാർ, യുവതിയുടെ മരണത്തിന് പിന്നാലെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലർച്ചയും നിർത്താതെയുള്ള കരച്ചിലും; ഭയന്ന് നാട്ടുകാർ... ഒടുവിൽ കല്ലറ പൊളിച്ച ബന്ധുക്കൾ കണ്ട കാഴ്ച്ച ഭയാനകം

നാടിനെ നടുക്കിയ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മരണ ശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി ഒരു യുവതി . ബ്രസീൽ സ്വദേശിയായ അൽമാട സാൻറ്റോസ് എന്ന യുവതിയുടെ മരണ ശേഷം ആണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ നടന്നത്. രണ്ടു ഹൃദയാഘാതത്തെ തുടർന്ന് ആന്തരിക തകരാറായതോടെയാണ് യുവതി മരണപ്പെടുന്നത്.
തുടർന്ന് ബന്ധുക്കൾ മൃതദേഹം അടക്കം ചെയ്‌തു. അതിന് ശേഷമായിരുന്നു കല്ലറയിൽ നിന്നും അലർച്ച കേൾക്കുന്നത് പോലെ അനുഭവപ്പെടുന്നെന്ന പരാതിയുമായി പരിസരവാസികൾ രംഗത്തെത്തിയത്. സഹിക്കാൻ വയ്യാതെ ആയതോടുകൂടി ബന്തുക്കൾ എത്തി കല്ലറ പരിശോധിച്ചു. അപ്പോൾ കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു മൃതദേഹത്തിന്റെ നെറ്റിയിലും കയ്യിലും ഒക്കെ മുറിവുകൾ ഉണ്ടായിരുന്നു.
37 കാരിയുടെ വിരലുകൾ മുറിഞ്ഞു അടർന്ന നിലയിലും. ഇതോടെ സ്ത്രീയെ ജീവനോടെ ആണോ അടക്കം ചെയ്‌തതെന്ന് ബന്തുക്കൾക്ക് സംശയിക്കുകയായിരുന്നു. കല്ലറ പൊളിച്ചപ്പോൾ മൃതുദേഹത്തിൽ ചൂട് ഉണ്ടായിരുന്നു എന്നും ചില ദൃക്‌സാക്ഷികൾ പറയുന്നു. തന്റെ മകൾ രക്ഷപ്പെടാൻ ശ്രമിച്ചതാണ് പ്രദേശ വാസികൾ കേട്ടത് എന്നും ‘അമ്മ പറയുന്നു.
യുവതിയുടെ മൃതദേഹം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന വിലയിരുത്തൽ തന്നെയായിരുന്നു ആശുപത്രിയിൽ നിന്നുണ്ടായത്.
https://www.facebook.com/Malayalivartha






















