Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; ‘പ്രൈം സ്‌ട്രൈക്ക് ആയുധം’ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചത് ; ഇന്ത്യൻ നാവികസേനയുടെ കരുത്ത്

19 OCTOBER 2020 11:14 AM IST
മലയാളി വാര്‍ത്ത

ചൈനയ്ക്കെതിരെ അതിനിർണ്ണയാക നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. വളരെയധികം കരുതലോടെ തന്നെ മുന്നോട്ട് പോകുകയാണ് രാജ്യം . പുതിയ ആയുധങ്ങൾ ശേഖരിച്ചും പരീക്ഷിച്ചും ഇന്ത്യ ലോക ശ്രദ്ധ കൈ വരിക്കുകയാണ് . മറ്റൊരു മിസൈല്‍ പരീക്ഷണം കൂടി ഇന്ത്യ വിജയകരമായി പൂർത്തിക്കരിച്ചിരിക്കുകയാണ് . നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇന്ത്യ വിജയകരമായി ഇപ്പോൾ പരീക്ഷിച്ചത്. ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം നടത്തുന്നതിൽ വിജയിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ) പ്രസ്താവനയിൽ വ്യക്തമാക്കിയിരുക്കുകയാണ്. 

ഉയർന്ന തലത്തിലുള്ളതും വളരെ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം പിൻ-പോയിന്റ് കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു . നിരവധി സവിശേഷതകൾ ഉള്ളതാണ് ഈ ആയുധം ...‘പ്രൈം സ്‌ട്രൈക്ക് ആയുധം’ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു . ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത് എന്ന കാര്യവും പ്രധാനം .

യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമാകുന്നതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയ്ക്ക് വെല്ലുവിളി തന്നെയാണ്. സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാകും എന്ന കാര്യത്തിൽ സംശയമില്ല . ചൈനയുടെ പ്രധാന വ്യാപാര തുറമുഖങ്ങളായ ഷാങ്ഹായിയും മറ്റു തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്താണെന്നതായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രധാന ദൗർബല്യമായി കരുതപ്പെട്ടിരുന്നത്. 300 കിലോമീറ്റർ വരെ അകലെ കടലിൽനിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതോടെ ഈ ദൗർബല്യം ഇന്ത്യ മറികടക്കുകയും ചെയ്യുന്നു.

സമുദ്രത്തിൽ നിന്നും കരയിലേക്കും കടലിലേക്കും പ്രഹരം നടത്താനുള്ള ശേഷിയുടെ പ്രാധാന്യം ആധുനിക യുദ്ധതന്ത്രത്തിൽ വർധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത് . സമുദ്രതീരമില്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു 2001ൽ അമേരിക്ക നടത്തിയ ആദ്യപ്രഹരം കടലിൽനിന്നു തൊടുത്തുവിട്ട തോമാഹോക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു. ദൂരപരിധിയിൽ തോമാഹോക് ബ്രഹ്മോസിനെക്കാൾ വളരെ മികച്ചതായി കരുതപ്പെടുന്നുവെങ്കിലും, വേഗത്തിൽ ബ്രഹ്മോസാണു ലോകത്ത് ഒന്നാമൻ. ശബ്ദാതിവേഗത്തിൽ പറക്കുന്ന ഏക ക്രൂസ് മിസൈലാണു ബ്രഹ്മോസ്. ബ്രഹ്മാസ്ത്രങ്ങൾ വേറെയും ഉണ്ട് ഇന്ത്യയ്‌ക്ക് എന്ന കാര്യം ശ്രദ്ധേയം .
ബ്രഹ്മോസിന്റെ മറ്റ് അനവധി പതിപ്പുകൾ ഇതിനുമുൻപ് ഇന്ത്യ പരീക്ഷിച്ചു വിജയിച്ചിരുന്നു അവയിൽ ചിലത് ഇതൊക്കെയാണ്.....കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ് പരീക്ഷിച്ചിരുന്നു . കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്നത്. കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്നത്. മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്നത്.

വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്നത്. ഇതിനൊക്കെ പുറമെ കടൽക്കരുത്ത് മുൻപേ തെളിയിച്ചതായിരുന്നു നമ്മുടെ രാജ്യം . കടലിൽനിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേന 1971ലെ യുദ്ധത്തിൽ തന്നെ തെളിയിച്ചതാണ്. ചെറിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് അന്ന് ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം തകർത്തതാണ്. എന്നാൽ തുറമുഖത്തോട് അടുത്തു ചെന്നു വേണ്ടിവന്നു അന്ന് ആക്രമണം നടത്താൻ. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെ നിന്ന് ആക്രമണം സാധ്യമാകും.ചുരുക്കി പറഞ്ഞാൽ പരീക്ഷണങ്ങൾ തകൃതിയായി മുന്നോട്ടു പോകുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends