'ഈ നിമിഷം ഉണ്ടാകുമെന്ന് പത്തൊമ്ബതാം വയസില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്ബോള്‍ അമ്മ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല..' അമ്മയെ ഓർത്ത് യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരീസ്

ജോ ബൈഡൻ അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റാകുമ്പോൾ ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസിൻ്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതുചരിത്രം കുറിക്കുകയാണ്. അമേരിക്കയുടെ ഭരണതലപ്പത്തേക്ക് എത്തുന്ന കമല ഈ തെരഞ്ഞെടുപ്പിൽ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്ഥാനാർഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്താ ആദ്യ വനിത, ഇന്ത്യൻ വംശജ, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിൻ്റ് എന്നീ നേട്ടങ്ങളാണ് അവർക്ക് സ്വന്തമാകുന്നത്.
എന്നാൽ ഇത്തരമൊരു നിമിഷം ഉണ്ടാകുമെന്ന് പത്തൊമ്ബതാം വയസില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്ബോള്‍ അമ്മ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരീസ് പറയുകയാണ്. തന്റെ സ്ഥാനലബ്ദിയില്‍ തനിക്കേറ്റം ഏറ്റവും നന്ദിയുള്ളത് അമ്മ ശ്യാമള ഗോപാലനോടാണെന്നും അവര്‍ ചെറുപുഞ്ചിരിയോടെ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കമല അമ്മയെക്കുറിച്ച് വാചാലയായി. ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു- എന്നും കമല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























