Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചൊവ്വയിൽ എത്തിയ ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മാറ്റി; വിശദീകരണവുമായി നാസ

12 APRIL 2021 11:57 AM IST
മലയാളി വാര്‍ത്ത

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനെ തുടർന്നാണ് പറക്കൽ നീട്ടിയത്.

 

കൂടുതൽ പരിശോധനകൾക്കു ശേഷം 14 നോ അതു കഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. പ്രശ്ന കാരണം പരിശോദിക്കുകയാണെന്നും ഹെലികോപ്റ്ററിനു മറ്റു കുഴപ്പങ്ങളില്ലെന്നും നാസ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

1.8 കിലോ ഭാരവും 4 ബ്ലേഡുകൾ വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യുറ്റി കഴിഞ്ഞ ഫെബ്രുവരി 18 നാണ് പേഴ്സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയ ഭാഗത്തിലുള്ള പേടകത്തിൽ

 

 

സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യുറ്റിയെ 10 അടി ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണ് പദ്ധതി.

 

 

 

 

 

 

 

 

 

 

 

 

19 ഇഞ്ച് ഉയരവും 1.8 കിലോഗ്രാം ഭാരവുമുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വയർലെസ് ആശയ വിനിമയ സംവിധാനം, 2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ,

 

കമ്പ്യൂട്ടർ നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ എന്നിവ ഇൻജെന്യുയിറ്റിയിൽ ഘടിപ്പിച്ചിരിക്കുന്നു. പേഴ്സിവിയറൻസിൽ ഘടിപ്പിച്ച ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ പ്രവർത്തിക്കാൻ തുടങ്ങിയാൽ ചൊവ്വയുടെ ഇതുവരെ കാണാത്ത ആകാശ ദൃശ്യങ്ങൾ ഭൂമിയിലെത്തിയേക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (12 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (24 minutes ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (37 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (1 hour ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

Malayali Vartha Recommends