ടൈറ്റാനിക്കിന്റെ സംഗീത സംവിധായകനും ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവുമായ ജെയിംസ് ഹോര്‍ണര്‍ വിമാനപകടത്തില്‍ മരിച്ചു

മാന്ത്രിക സംഗീതം നിലച്ചു. ഹോളിവുഡ് സിനിമയായ ടൈറ്റാനിക്കിന്റെ സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ജെയിംസ് ഹോര്‍ണര്‍ (61) വിമാനപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലാണ് അപകടമുണ്ടായത്.
ഹോര്‍ണറിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ അസിസ്റ്റന്റായ സില്‍വിയ പാട്രിസിജ ഫെയ്‌സ്ബുക്കില്‍ സ്ഥിരീകരിച്ചു. ഹോര്‍ണര്‍ സ്വന്തം വിമാനം പറപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയയാളാണ് ഹോര്‍ണര്‍. 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ഹോളിവുഡ് സിനിമയിലെ സംഗീത സംവിധാനത്തിലൂടെയാണ് ഹോര്‍ണര്‍ പ്രശസ്തനാകുന്നത്. ജെയിംസ് കാമറൂണിന്റെ അവതാറിലും ഹോര്‍ണറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha