Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്ത്യാ-പാക് ചര്‍ച്ച; യുഎഇയുടെ മധ്യസ്ഥത്തെ പ്രകീര്‍ത്തിച്ച് പാക് വിദേശകാര്യമന്ത്രി, പതിറ്റാണ്ടുകളായി പാകിസ്താന്റെ സുഹൃത്ത് രാഷ്ട്രമായ യുഎഇയെ കുറിച്ച് തങ്ങള്‍ക്ക് വിശ്വാസമുണ്ട്

19 APRIL 2021 10:43 AM IST
മലയാളി വാര്‍ത്ത

കശ്മീരില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിച്ച യുഎഇയുടെ നടപടിയെ പ്രകീര്‍ത്തിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. യുഎഇ സന്ദര്‍ശനത്തിനിടയാണ് യുഎഇയില്‍ വെച്ച് നടന്ന ഇന്ത്യ-പാക് ചര്‍ച്ചയെ കുറിച്ചും അതില്‍ യുഎഇയുടെ മധ്യസ്ഥതയെയും കുറിച്ച് സംസാരിച്ചത്.

പതിറ്റാണ്ടുകളായി പാകിസ്താന്റെ സുഹൃത്ത് രാഷ്ട്രമായ യുഎഇയെ കുറിച്ച് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ആ വിശ്വാസമാണ് ഇന്ത്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് യുഎഇയുടെ മധ്യസ്ഥത തങ്ങള്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ഇതാദ്യമായാണ് ഇന്ത്യയുമായി യുഎഇയില്‍ വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്ന കാര്യം ഒരു പാക് ഭരണാധികാരി ശരിവയ്ക്കുന്നത്. പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി പേര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട് എന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുലര്‍ന്നുകാണുന്നതില്‍ അവര്‍ക്കുള്ള താല്‍പര്യത്തില്‍ അല്‍ഭുതപ്പെടാനില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

യുഎഇ ആയാലും മറ്റേതെങ്കിലും രാജ്യമാണെങ്കിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥത പാകിസ്താന്‍ എന്നും സ്വാഗതം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പാക് വിദേശകാര്യമന്ത്രി, പക്ഷെ, യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജെയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം പുനസ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുഎഇ മധ്യസ്ഥത വഹിക്കുന്ന കാര്യം കഴിഞ്ഞ ദിവസം യുഎഇയുടെ യുഎസ് അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയും തുറന്നു പറഞ്ഞിരുന്നു.

 

 

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീരിലെ സംഘര്‍ഷത്തിന് അയവ് വരുത്താനും വെടി നിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനുമാണ് യുഎഇയുടെ ശ്രമമെന്നും അദ്ദേഹം പറയുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

അടുത്ത കാലത്തായി റഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും കൂടുതല്‍ അടുത്തത് പാകിസ്താന്റെ വിദേശനയത്തിലുണ്ടായ മാറ്റമാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഖുറേഷിയുടെ മറുപടി.

ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തി അമേരിക്ക തന്നെയാണെന്നും അമേരിക്കയുടെ സഖ്യകക്ഷിയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, റഷ്യയുമായുള്ള പാകിസ്താന്റെ ബന്ധത്തില്‍ കാതലായ മഞ്ഞുരുക്കം ഉണ്ടായിട്ടുണ്ടെന്നും ഈയിടെയുണ്ടായ റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ഇതില്‍ കാര്യമായ സംഭാവന നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends