അമ്മയെ കൊന്നു തിന്നു; കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങൾ കഴിച്ചതുമൊന്നും ഓർമ്മയില്ലെന്നാണ് മകൻ, അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്ക് സ്വഭാവ വൈകൃതവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലവും ഉണ്ടായിരുന്നു; എവിടെയും എത്താതെ വിചാരണ

നാടിനെ നടുക്കിയ അമ്മയെ കൊന്നു തിന്ന് കേസിന്റെ വിചാരണ സ്പെയിനിലെ കോടതിയിൽ പുരോഗമിക്കുന്നു. ആൽബർട്ടോ സാഞ്ചസ് ഗോമസ് എന്ന യുവാവാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. 2019ലായിരുന്നു സംഭവം നടന്നത്.
അമ്മയെ കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങൾ ഭക്ഷിച്ചതുമൊന്നും ഓർമ്മയില്ലെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു.
ഒരു സുഹൃത്തിന് തോന്നിയ സംശയത്തെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു 66കാരിയായ അമ്മയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.
ശരീരഭാഗങ്ങൾ അപാർട്മെന്‍റിൽ ചിതറികിടക്കുന്ന രീതിയിലാണ് കണ്ടെത്തിയതെന്നായിരുന്നു പോലീസ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ചില ഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങൾ കഴിച്ചതുമൊന്നും ഓർമ്മയില്ലെന്നാണ് മകൻ കോടതിയിൽ പറഞ്ഞത്. സംഭവം നടക്കുമ്പോൾ 26 വയസായിരുന്നു ഇദ്ദേഹത്തിന്.
അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്ക് സ്വഭാവ വൈകൃതവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലവും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. 2019 ഫെബ്രുവരിയിൽ കിഴക്കൻ മാഡ്രിഡിലെ വീട്ടിലാണ് ക്രൂരസംഭവങ്ങൾ നടക്കുന്നത്.
കേസിൽ പോലീസിന്‍റെ ഭാഗം കോടതി കേട്ടു. പ്രതി അമ്മയെ കഴുത്തുഞെരിച്ച് കൊന്നതായി അന്ന് സമ്മതിച്ചിരുന്നു. ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നെന്നും നായക്ക് നൽകിയിരുന്നെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. കേസിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























