ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോണ്‍ തട്ടിപ്പ്... 5 മാസം സമയത്തിനിടെ 90കാരിയ്ക്ക് നഷ്ടമായത് 240 കോടി രൂപ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോണ്‍ തട്ടിപ്പുകളില്‍ ഒന്നാണ് ഹോങ്കോംഗ് സിറ്റിയില്‍ നിന്നും പുറത്തുവരുന്നത്. 5 മാസം സമയത്തിനിടെ 90കാരിയ്ക്ക് നഷ്ടമായത് 240 കോടി രൂപ. തനിച്ച് താമസിക്കുന്ന വൃദ്ധയെ ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ചൈനയിലെ ഒരു പ്രധാന ക്രിമിനല്‍ കേസില്‍ കുറ്റവാളികള്‍ വൃദ്ധയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് പറഞ്ഞാണ് പ്രതികള്‍ പണം തട്ടിയത്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം ഫോണ്‍ വഴിയായിരുന്നു സംസാരിച്ചത്.
വൈകാതെ തന്നെ കുറ്റവാളികളില്‍ ഒരാള്‍ വൃദ്ധയുടെ വീട്ടിലെത്തി ഒരു ഫോണും സിം കാര്‍ഡും നല്‍കി. ഈ ഫോണും സിമ്മും ഉപയോഗിച്ചാണ് പിന്നീട് തട്ടിപ്പ് നടന്നത്. 11 തവണയായാണ് ഇടപാടുകള്‍ നടന്നതെന്ന് പോലീസ് കണ്ടെത്തി. 5 മാസം സമയമെടുത്താണ് 240 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തത്. വൃദ്ധയുടെ വീട്ടിലെ സഹായിയാണ് സംശയാസ്പദമായ ഈ നീക്കം കണ്ടെത്തിയത്. ഇക്കാര്യം വൃദ്ധയുടെ മകളെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് തട്ടിപ്പിന് നേതൃത്വം നല്‍കിയ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























