ഓക്സിജന് ക്ഷാമം അതിരൂക്ഷമായി പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ റഷ്യ; ഇന്ത്യ അനുമതി നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാർ; ഓക്‌സിജന് പുറമേ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കാനും തയ്യാറാണെന്ന് റഷ്യ

ഇന്ത്യയിൽ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുകയാണ്. പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ റഷ്യ രംഗത്ത് വന്നിരിക്കുകയാണ് . ഇന്ത്യ അനുമതി നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യ അറിയിക്കുകയുണ്ടായി.
ഓക്‌സിജന് പുറമേ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചു . ആഴ്ചയില്‍ നാലു ലക്ഷം വരെ റെംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
റഷ്യക്ക് പുറമേ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ചൈനയും സിംഗപൂരും രംഗത്തെത്തിയിട്ടുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുകയാണ്.
അതിരൂക്ഷമായ കൊവിഡ് രോഗവ്യാപനം നേരിടുന്ന ഡല്‍ഹിയില്‍ ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു .
ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചതായും 60ഓളം രോഗികള്‍ ഗുരുതര നിലയിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ, രാജ്യത്ത് ഓക്സിജന്‍ നീക്കത്തിന് വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈനയും രംഗത്ത് വന്നിരുന്നു . ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ചൈന അറിയിച്ചു.
ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി എന്ത് സഹായമാണ് വേണ്ടതെന്ന് മനസിലാക്കും. അതിന് ശേഷം സഹായം നല്‍കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓക്സിജന് ദൗര്‍ലഭ്യം , വെന്‍റിലേറ്ററുകള്‍ , ഐ.സി.യു ബെഡ് തുടങ്ങിയ ഗുരുതര പ്രശ്ങ്ങള്‍ക്കിടയിലൂടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത് .ഈ സാഹചര്യത്തിലാണ് ചൈനയുടെ സഹായവാഗ്ദാനം.
https://www.facebook.com/Malayalivartha

























