ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് നൽകി കാനഡ; ഇന്ത്യയിലും പാകിസ്ഥാനിലും കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര, വിമാന സര്‍വ്വീസുകള്‍ മുപ്പത് ദിവസത്തേക്ക് നിര്‍ത്തുന്നു

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കുമായി കാനഡ രംഗത്ത്. മുപ്പത് ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലും പാകിസ്ഥാനിലും കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെത്തുന്ന വിമാനയാത്രക്കാരില്‍ കൊവിഡ് കേസുകള്‍ അധികമാണ്. ഇതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ മുപ്പത് ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് ഒമര്‍ അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാൽ ഇതൊരു താല്‍ക്കാലികമായ നടപടിയാണെന്നും മുന്‍പോട്ടുള്ള കാര്യങ്ങള്‍ തുടര്‍ന്നും സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷമാവുമെന്നും ഒമര്‍ അല്‍ഗാബ്ര വ്യക്തമാക്കുകയുണ്ടായി. കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്നും വാക്സിന്‍, പിപിഇ കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ രാജ്യത്തേക്ക് എത്തിക്കാന്‍ കാര്‍ഗോ സംവിധാനം അത്യാവശ്യമാണെന്നും ഒമര്‍ അല്‍ഗാബ്ര വിശദമാക്കി. രണ്ട് പ്രാവശ്യം ജനിതക മാറ്റം സംഭവിച്ച് കൊവിഡ് വൈറസാണ് ഇന്ത്യയിലെ സാഹചര്യം രൂക്ഷമാക്കുന്നതെന്നാണ് നിരീക്ഷണം.
ഇതുകൂടാതെ വ്യാഴാഴ്ച മാത്രം 300000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് അടുത്ത കാലത്ത് നടന്ന 20 ശതമാനത്തോളം വിമാനയാത്രകള്‍ കാനഡയിലേക്കാണ് നടന്നിട്ടുള്ളത്. ഇതില്‍ പകുതിയിലധികം പേര്‍ രാജ്യത്ത് എത്തുന്നതോടെ കൊവിഡ് പോസിറ്റീവ് ആകുന്നു. ഇത് കാനഡയിലെ സാഹചര്യം രൂക്ഷമാക്കുന്നുവെന്നും ഒമര്‍ അല്‍ഗാബ്ര വിശദമാക്കി.
https://www.facebook.com/Malayalivartha

























