ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; തീപിടിത്തത്തില്‍ 82 പേര് വെന്തുമരിച്ചു

ബഗ്ദാദ്: തലസ്ഥാന നഗരത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 82 പേര് വെന്തുമരിച്ചു. 23 പേരും കോവിഡ് രോഗികളാണ്. ബഗ്ദാദിലെ ഇബ്നുല്‍ ഖത്വീബ് ആശുപത്രിയിലെ കോവിഡ് െഎ.സി.യു വാര്‍ഡിലാണ് ഒാക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായത്. െഎ.സി.യുവില്‍ കഴിഞ്ഞ 23 കോവിഡ് രോഗികള്‍ തല്‍ക്ഷണം മരിച്ചു.
ആശുപത്രിയില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്ത തീവ്രത വര്‍ധിപ്പിച്ചു. ഒാക്സിജന്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീ പടരുകയായിരുന്നുവെന്ന് രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
100ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 28 രോഗികള്‍ െഎ.സി.യുവില്‍ ഉണ്ടായിരുന്നതായി ഇറാഖ് മനുഷ്യാവകാശ കമീഷന് വക്താവ് അലി അല്‍ ബയാത്തി ട്വീറ്റ് ചെയ്തു. 200ലധികം ആളുകളെ ആശുപത്രിയില്‍നിന്ന് ഒഴിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ബഗ്ദാദിലെ അല്‍ റുസാഫ മേഖലയിലാണ് ആശുപത്രി. ഇറാഖില്‍ കോവിഡ് ബാധിച്ച് 15,200 പേര്‍ക്ക് ജീവന് നഷ്ടമായി.
https://www.facebook.com/Malayalivartha

























