Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ആന്റ് ദി ഓസ്കാർ ​ഗോസ് റ്റൂ.. രണ്ടാമതും മികച്ച നടനായി ആന്‍റണി ഹോപ്‍കിന്‍സ്... അവാർഡ് തിളക്കത്തിൽ ഏഷ്യക്കാർ...

26 APRIL 2021 09:43 AM IST
മലയാളി വാര്‍ത്ത

ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് 93-മത് അക്കാദമി അവാര്‍ഡ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

1929 മുതൽ മുടങ്ങാതെ ഓരോ വർഷവും സമ്മാനിക്കുന്ന, ചലച്ചിത്രലോകത്തെ അഭിമാന പുരസ്കാരം, ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിച്ചത്. മികച്ച സംവിധായിക വിഭാഗത്തിൽ ഏഷ്യയുടെ യശ്ശസ്സ് ഉയർത്തി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‍കര്‍ ലഭിക്കുന്നത്.

ചിത്രത്തിലെ 'ഫേണ്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. വിഖ്യാത നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്‍കിന്‍സിന്‍റെ രണ്ടാമത്തെ അക്കാദമി അവാര്‍ഡ് ആണ് ഇത്. നേരത്തെ 'സൈലന്‍സ് ഓഫ് ദി ലാമ്പ്‍സി'ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്.

മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (സംവിധാനം- ക്ലോയി ഷാവോ)
മികച്ച നടന്‍- ആന്‍റണി ഹോപ്‍കിന്‍സ് (ദി ഫാദര്‍)
മികച്ച നടി- ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് (നൊമാഡ്‍ലാന്‍ഡ്)
മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്)
മികച്ച സഹനടൻ: ഡാനിയേൽ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ-ദ ഫാദർ
മികച്ച തിരക്കഥ (ഒറിജിനൽ)- പ്രൊമിസിങ് യങ് വുമൺ
മികച്ച വസ്ത്രാലങ്കാരം:  മ റെയ്നീസ് ബ്ലാക്ക് ബോട്ടം
മികച്ച വിദേശ ഭാഷാചിത്രം: അനദർ റൌണ്ട് (ഡെൻമാർക്ക്)


മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റൽ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റൻന്റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ്  (ക്രിസ്റ്റഫർ നോളൻ)
മികച്ച സഹനടി യൂൻ യോ ജുങ് (ചിത്രം- മിനാരി)


മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ഛായാഗ്രഹണം: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റൽ

കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ചു പരമ്പരാഗത രീതികളെ പൂർണമായി കയ്യൊഴിഞ്ഞാണു നിശ സംഘടിപ്പിക്കുന്നത്. സാധാരണ നിലയിൽ ക്ഷണിക്കപ്പെട്ട നാലായിരം പേർ പങ്കെടുക്കേണ്ട ചടങ്ങാണിത്. തിങ്ങിനിറഞ്ഞ സദസ്സ് ഇല്ലാതെ ഇത്തവണ പുരസ്കാര നിശ നടക്കുക ലൊസാഞ്ചലസിലെ ആർട് ഡെക്കോ യൂണിയൻ സ്റ്റേഷനിലായിരിക്കും. അവിടെ പ്രത്യേകം സ്റ്റേജ് നിർമിച്ചിട്ടുണ്ട്. അവതാരകർക്കും ഇത്തവണ പുതിയ ദൗത്യങ്ങളാണുള്ളത്.

ചടങ്ങ് ഒരു സിനിമ പോലെ ഒരുക്കുന്നത് സംവിധായകൻ സ്റ്റീവൻ സോഡർബർഗാണ്. ദുരൂഹ വൈറസിന്റെ പിടിയിൽ ലോകം ഞെരിഞ്ഞമരുന്ന കഥ ചിത്രീകരിച്ച 2011 ലെ "Contagion" എന്ന എന്ന സിനിമയുടെ സംവിധായകനാണു സോഡർബർഗ്. എന്നാൽ കോവിഡ് പുതിയ ചില പരീക്ഷണങ്ങൾക്കും അവസരം തന്നതായി അദ്ദേഹം പറയുന്നു.

പുരസ്കാര നിശ സിനിമ പോലെ ചിത്രീകരിക്കുമ്പോൾ അവതാരകരായ ബ്രാഡ‍് പിറ്റ്, ഹാരിസൺ ഫോഡ്, ഹാലി ബെറി എന്നിവരടക്കമുള്ള താരങ്ങളും ആ സിനിമയിൽ ചില വേഷങ്ങൾ ചെയ്യും.

നേരത്തേ ഓസ്കർ ജേതാക്കളുടെ പ്രസംഗം പരമാവധി 45 സെക്കൻഡായിരുന്നു. ഇത്തവണ കൂടുതൽ സമയം നൽകും. ജേതാക്കളോടു ഒരു കഥ പറയാൻ അഥവാ വ്യക്തിപരമായ എന്തെങ്കിലും അനുഭവം പങ്കുവയ്ക്കാനാവും നിർദേശം.

പുരസ്കാര വിതരണത്തിനു മുൻപേ 90 മിനിറ്റ് പ്രീ ഷോ ഉണ്ട്. അതു നേരത്തേ ഷൂട്ട് ചെയ്തതാണ്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ മത്സരിക്കുന്ന അ‍ഞ്ചുപേരുടെ പെർഫോമൻസ് അടക്കം പരിപാടികളാണ് പ്രീഷോ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends