ഇന്ത്യയിൽ നിന്നും വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ; അഞ്ചുവര്‍ഷം തടവും വലിയ പിഴയും, സ്വന്തം പൗരന്‍മാര്‍ക്കും വിലക്ക് ബാധകം

ഇന്ത്യയിൽ നിന്നും വരുന്നവർക്ക് യാത്ര വിലക്കിന് പുറമെ കടുത്ത നടപടികളുമായി ഓസ്ട്രേലിയ ഭരണകൂടം. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യ ത്തിലാണ് ഓസ്‌ട്രേലിയ കടുത്ത തീരുമാനത്തിൽ എത്തിയത്. ഇന്ത്യയിൽ പ്രീതിദിനം 3 ലക്ഷത്തിൽ കൂടുതൽ കോവിഡ് ബാധിതർ ആണ് ഉണ്ടാകുന്നത്. ഈ സാഹചര്യ ത്തിലാണ് നടപടി. ഇന്ത്യയിൽ നിന്നും വരുന്നവർക്ക് 5 വർഷം തടവിന് പുറമെ ജയിൽ ശിക്ഷയും ആണ് ഓസ്‌ട്രേലിയ നടപ്പാക്കിയിരിക്കുന്നത്. ക്വാറന്റൈനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും വിലക്ക് ബാധകം.
ഇന്ത്യയിൽ നിന്നും വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ് രോഗികൾ ദിനംപ്രതി വർധിക്കുകയും ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് ഓസ്‌ട്രേലിയ കടുത്ത നടപടിക്ക് തയ്യാറായത്.
മേയ് 3 ന് 14 ദിവസം ഇന്ത്യയിൽ വരികയോ താമസിക്കുകയോ, ഇന്ത്യയിൽ യാത്ര ചെയ്യുകയോ ചെയ്ത ഓസ്ട്രേലിയൻ പൗരന്മാരെയും ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയും ബാധിക്കുന്നതാണ് ഈ നടപ്പടി.
യാത്ര ചെയ്ത ശേഷം വിമാനത്താവളത്തിൽ എത്തുന്നവർക്കെതിരെ വലിയ തുക പിഴയും അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും ചുമത്താൻ പൊലീസിന് അധികാരം നൽകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന് റൈറ്സ് വാച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ എല്ലാം ന്യായീകരിച്ച് ഓസ്ട്രേലിയയുടെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി.
ഓസ്‌ട്രേലിയൻ ജനതയുടെ സംരക്ഷണം ലക്ഷം വെച്ചാണ് ഇങ്ങനെ ഒരു തീരുമാനത്തിന് തയാറായത് എന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി. മെയ് 15ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയിട്ട് തുടർ ന ടപടികൾ ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് താല്ക്കാലിക വിലക്ക് ഏർപെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഇന്ത്യയിൽ ഉള്ള ഓസ്‌ട്രേലിയൻ വംശജരുടെ കാര്യത്തില് അനിശ്ചിതാവസ്ഥ തുടരുകയാണ്. അനേകം ഓസ്‌ട്രേലിയൻ വംശകരാണ് ഇന്ത്യയിൽ ഉള്ളത്. അവരുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ തുടരുകയാണ്. ഓസ്ട്രേലിയയിൽ പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകള് മാത്രമാണ് രേഖപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha

























