Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഡബ്ല്യു.എച്ച്.ഒയെ ചാക്കിട്ട് ചൈനയുടെ പുതിയ നീക്കം... റോക്കറ്റ് വേ​ഗത്തിൽ കുതിക്കാനൊരുങ്ങി ചൈനീസ് വാക്സിൻ...

08 MAY 2021 11:43 AM IST
മലയാളി വാര്‍ത്ത

ചൈന എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം എത്തുന്നത് കൊറോണ മഹാമാരിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അല്പം ശുഭകരമായ വാർത്തയെന്നാണ് പ്രതീക്ഷിക്കാവുന്നത്. ലോകമെമ്പാടും ഇപ്പോൾ വൈറസിനെ പിടിച്ച് കെട്ടാൻ തത്രപ്പാട് പെടുകയാണ്.

അപ്പോഴാണ് ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന അനുമതി നൽകിയത്. ഇതോടെ ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനായി മാറിയിരിക്കുകയാണ് സിനോഫാം. വാക്‌സിൻ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങൾക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ ഈ അനുമതി.

79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങൾ മുതിർന്നവരിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. യു.എ.ഇ, പാകിസ്താൻ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളും വാക്‌സിൻ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ ഉൾപ്പെടെ 6.5 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ പല രാജ്യങ്ങളും വാക്‌സിൻ ഉപയോഗിക്കാൻ മടിച്ചു നിന്നു.

സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്‌സിനുകൾ രാജ്യത്ത് ഉപയോഗിക്കാൻ ചൈന നേരത്തെ അനുമതി നൽകിയിരുന്നു. ചൈനയുടെ തന്നെ സിനോവാക്കിനും ഉടൻ ഡബ്ല്യു.എച്ച്.ഒ. അനുമതി ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഫൈസർ, കോവിഷീൽഡ് , ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾക്ക് മാത്രമാണ് ഇതുവരെ ഡബ്ല്യു.എച്ച്.ഒ. അനുമതി നൽകിയിട്ടുള്ളത്. ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ (സിഎൻബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്‌സിൻ നിർമിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്‌സിൻകൂടിയാണിത്.

പോസിറ്റാവായ ഒരു വാർത്ത വന്നതുപോലെ തന്നെ ലോകരാജ്യങ്ങളെ ഏറെ അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗത.

ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണു വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം. എന്നാൽ, ഈ വാദം അംഗീകരിക്കാത്തവരുമുണ്ട്. വെർച്വൽ ടെലിസ്കോപ് പ്രോജക്ട് എന്ന സംഘടന റോക്കറ്റിന്റെ ടെലിസ്കോപിക് ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

ഈ വിഷയത്തിൽ ഇന്നലെ ചൈന ആദ്യമായി പ്രതികരിച്ചു. യാത്രയ്ക്കിടയിൽ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറയുകയുണ്ടായി.

ഇതിനിടെ, റോക്കറ്റ് യുഎസ് സൈന്യം വെടിവച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 29നു ചൈനയുടെ പുതിയ സ്പേസ് സ്റ്റേഷൻ പദ്ധതിയുടെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടൺ ഭാരമുള്ള ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള കോർ സ്റ്റേജാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്.

സാധാരണഗതിയിൽ തിരിച്ചിറങ്ങുന്ന കോർ സ്റ്റേജ് ‘ഡീ ഓർബിറ്റ്’ ബേൺ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്. ലോങ് മാർച്ചിന്റെ കാര്യത്തിൽ അതു സംഭവിച്ചിട്ടില്ല. അതിനുള്ള സൗകര്യം ചൈന റോക്കറ്റ് കോറിൽ നൽകിയില്ലെന്നും അതാണു പ്രശ്നത്തിനിടയാക്കിയതെന്നും ഹാർവഡ് ശാസ്ത്രജ്ഞൻ ജൊനാഥൻ മക്ഡവലിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends