Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഫ്രാന്‍സിന്‍റെ നിലനില്‍പ്പിന് ആപത്ത്... ഇമ്മാനുവല്‍ മാക്രോണിന് ഭീഷണിയുമായി ജിഹാദികൾ....

10 MAY 2021 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ഇന്ത്യക്ക് കഴിയും, ഇന്ത്യയെ പൂർണമായും വിശ്വാസമാണ്, വാക്‌സിൻ വിതരണത്തെ കുറിച്ച് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ എല്ലാവർക്കും അറിയാവുന്നതാണ്.

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയും മാക്രോൺ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു. നമുക്ക് ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഒപ്പം നിന്നതുമാണ് ഫ്രാൻസ്. എന്നാൽ ഇപ്പോൾ ​ഗുരുതര രാജ്യാന്തര കലാപത്തിന് സാധ്യത എന്ന വാർത്തയാണ് ഫ്രാൻസിൽ നിന്ന് കേൾക്കുന്നത്.

രാജ്യത്തെ ചില മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന വ്യക്തിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

വർഷങ്ങളായി ആഭ്യന്തര ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാൻസ് പോരാടുന്നുണ്ടെങ്കിലും മുസ്ലിം സമുദായങ്ങൾക്കുള്ളിൽ തീവ്രവാദത്തിന്റെ അടയാളങ്ങൾ കാണുന്നതിൽ മാക്രോൺ സർക്കാർ കൂടുതൽ ആശങ്കാകുലരാണെന്ന് ഫ്രഞ്ച് അധികൃതർ തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോൾ അതിന്റെ പരിണിത ഫലങ്ങൾ രാജ്യത്ത് സംഭവിക്കുകയാണ്. നമുക്ക് യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക വിഘടനവാദത്തിനെതിരെയാണ് എന്ന് ആഹ്വാനം ചെയ്ത മാക്രോൺ സർക്കാരിനെതിരെയുള്ള ഭീഷണിയാണ് ഇപ്പോൾ പുറം ലോകം കേൾക്കുന്നത്.

ഇസ്ലാമിന് ഇളവുകള്‍ നല്‍കിയത് മൂലം രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്ന് കാണിച്ച് ഫഞ്ച് പ്രസി‍ഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് കത്ത് നല്‍കി ഒരു സംഘം യുവ സൈനികര്‍ രം​ഗത്ത് വന്നിരിക്കുകയാണ്.

ഫ്രാന്‍സിലെ ഒരു യാഥാസ്ഥിതിക മാഗസിനില്‍ പ്രസിദ്ധീകരിച്ച കത്ത് വഴിയാണ് ഇമ്മാനുവല്‍ മാക്രോണിന് ഇപ്പോള്‍ സൈനിക സേവനമനുഷ്ഠിക്കുന്ന യുവ സൈനികര്‍ താക്കീത് നല്‍കുന്നത്.

അനിയന്ത്രിതമായി കൂട്ടത്തോടെ മുസ്ലിം വിഭാഗം ഫ്രാന്‍സിലേക്ക് കുടിയേറുന്നതിനെ തുടര്‍ന്ന് വര്‍ധിച്ചുവരുന്ന ജിഹാദി ആക്രമണങ്ങള്‍ മൂലം ഉടനെ രാജ്യത്ത് ആഭ്യന്തര കലാപമുണ്ടായേക്കുമെന്നും ഇവര്‍ എഴുതിയ കത്തിൽ പ്രധാനമായി പരാമർശിക്കുന്നുണ്ട്.

ഈ കത്ത് ഒരു മാസം മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഭാഗികമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ജനറല്‍മാര്‍ പ്രസിദ്ധീകരിച്ച കത്തുമായി വിഷയത്തില്‍ ഏറെ സാമ്യമുള്ളതാണ് എന്ന് കണ്ടെത്തിയിട്ടുമുണ്ട്.

ഫ്രാന്‍സ് ഒരു ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍വ്വീസില്‍ നിന്നും ഭാഗികമായി വിരമിച്ച 20 പട്ടാള ജനറല്‍മാരും ഏതാനും ഉദ്യോഗസ്ഥരും എഴുതിയ കത്തിലെയും നിലപാടുകൾ.

ഫ്രാന്‍സിലേക്കുള്ള മുസ്ലിം വിഭാഗത്തിന്‍റെ കൂട്ടത്തോടെയുള്ള അനിയന്ത്രിതമായ കുടിയേറ്റവും പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിസവുമാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മതത്തെയും പൊതുജീവിതത്തെയും വേർതിരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള മതേതരത്വത്തിന്റെ കർശനമായ രൂപമാണ് ഫ്രാൻസ് പിന്തുടരുന്നത്. 1905ൽ കത്തോലിക്കാ സഭയുമായുള്ള ക്ലറിക്കൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ശേഷം ഈ തത്വം നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമീപ ദശകങ്ങളിൽ, ഫ്രഞ്ച് മുസ്‌ലിംകൾക്കിടയിൽ തങ്ങളുടെ മത സ്വത്വം പ്രകടിപ്പിക്കാനുള്ള ആഗ്രഹം മതപരവും മതേതരവുമായ ആവശ്യങ്ങൾ സന്തുലിതമാക്കുന്നതിലുള്ള ശ്രദ്ധ ഇസ്‌ലാമിലേക്ക് മാറ്റിയിരിക്കുന്നു. എന്നിരുന്നാലും, പല ഫ്രഞ്ച് മുസ്‌ലിംകളും തങ്ങളുടെ സമുദായങ്ങളിൽ ദാരിദ്ര്യത്തിനും സാമൂഹിക അന്യവൽക്കരണത്തിനും കാരണമായ വിവേചനത്തെയും പാർശ്വവൽക്കരണത്തെയും കുറിച്ച് വളരെക്കാലമായി പരാതി ഉന്നയിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ജനറല്‍മാരുടെ ഈ കത്തിനെ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. ഇത് വെറും ഈഹാപോഹം മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച, സൈനിക ജനറല്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കത്ത് ഫ്രാന്‍സില്‍ വലിയ ഭൂകമ്പം ഉണ്ടാക്കിയിരുന്നു.

ഈ കത്തിലെ ഉള്ളടക്കം സ്വീകാര്യമല്ലെന്ന് പറഞ്ഞാണ് അന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനോട് പ്രതികരിച്ചത്. ഈ കത്തിന് പിന്നിലുള്ള ഉദ്യോഗസ്ഥരെയും ജനറല്‍മാരെയും ശിക്ഷിക്കുമെന്നും അന്ന് ഫ്രാന്‍സിലെ മുതിര്‍ന്ന ജനറല്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ കത്തില്‍ എത്ര യുവസൈനികര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നോ അവരുടെ റാങ്കുകള്‍ എന്തൊക്കെയെന്നോ വ്യക്തമാക്കിയിട്ടില്ല. പുതിയ കത്തില്‍ പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഒപ്പുവെയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് പ്രകാരം തിങ്കളാഴ്ച രാവിലെ വരെ പുതിയ കത്തില്‍ 93,000 പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.

'താങ്കളുടെ ജനഹിതം നീട്ടേണ്ടതിനെക്കുറിച്ചോ മറ്റുള്ളവരെ കീഴക്കേണ്ടതിനെക്കുറിച്ചോ അല്ല ഞങ്ങള്‍ പറയുന്നത്. നമ്മുടെ രാജ്യത്തിന്‍റെ നിലനില്‍പിനെക്കുറിച്ചാണ് പറയുന്നത്,' എന്നാണ് പ്രസിഡന്‍റ് മാക്രോണിനെ അഭിസംബോധന ചെയ്യുന്ന പുതിയ കത്തില്‍ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് സൈന്യത്തിലെ യുവാക്കളായ തലമുറയില്‍പ്പെട്ട, ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ് ഈ കത്തെഴുതെന്നും അവര്‍ അവകാശപ്പെടുന്നു.

'താങ്കള്‍ ഫ്രാന്‍സിന്‍റെ മണ്ണില്‍ ഇളവ് നല്‍കി പ്രതിഷ്ഠിച്ച ഇസ്ലാമിസത്തെ നശിപ്പിക്കാന്‍ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ തയ്യാറാണ്,' കത്തില്‍ പറയുന്നു. 2015ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയ ജിഹാദി ആക്രമണങ്ങളുടെ തരംഗമുണ്ടായപ്പോള്‍ സുരക്ഷാ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു.

ചില മതസമുദായങ്ങള്‍ക്ക് ഫ്രാന്‍സെന്നാല്‍ പുച്ഛവും വെറുപ്പും പരിഹാസവുമാണെന്നും അവര്‍ പറയുന്നു. 'ഒരു ആഭ്യന്തരകലാപമുണ്ടായാല്‍ സൈന്യം സ്വന്തം മണ്ണില്‍ സമാധാനം കാക്കും, ഒരു ആഭ്യന്തരകലാപം ഫ്രാന്‍സില്‍ രൂപപ്പെടുകയാണ്. അത് താങ്കള്‍ക്ക് നന്നായി അറിയാം,' എന്നും കത്തില്‍ പറയുന്നുണ്ട്.

2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഈ കത്ത് പ്രത്യക്ഷപ്പെടുന്നത്. ഇക്കുറിയും മറീന്‍ ലെ പെന്‍ തന്നെയാണ് മാക്രോണിന്‍റെ മുഖ്യ രാഷ്ട്രീയ എതിരാളി. ഇക്കുറി നടന്ന അഭിപ്രായ സര്‍വ്വേകളില്‍ യാഥാസ്ഥിക നാഷണല്‍ റാലി പാര്‍ട്ടിയുടെ മറീന്‍ ലെ പെന്‍ ആണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ മുമ്പില്‍.

ഫ്രാന്‍സിലേക്ക് കുടിയേറിയ ഇസ്ലാം തീവ്രവാദികള്‍ 2020ല്‍ നടത്തിയ ഒരു കൂട്ടം ആക്രമണങ്ങള്‍ ചൂഷണം ചെയ്യാനുള്ള ലെ പെന്‍ നടത്തുന്ന ശ്രമങ്ങളെ ഈയടുത്ത മാസങ്ങളില്‍ മാക്രോണ്‍ ശക്തമായി എതിര്‍ത്തതായി രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'നിങ്ങള്‍ സൈന്യത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ രഹസ്യമായി ചെയ്യില്ല,' ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ഡാര്‍മനിന്‍ പറയുന്നു. 'ഇവര്‍ ഇപ്പോഴും അജ്ഞാതരായി ഇരിക്കുന്നു. ഇങ്ങിനെ മറഞ്ഞിരിക്കുന്നത് ധീരതയാണോ?,' ബിഎഫ്എം ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഡാര്‍മനിന്‍ ചോദിക്കുന്നു.

ഇത്തരത്തിലുള്ള വികാരങ്ങള്‍ ഇപ്പോള്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന യുവസൈനികര്‍ പ്രകടിപ്പിച്ചതില്‍ തികഞ്ഞ അമ്പരപ്പാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയ്‌സ് ഹോളാണ്ടെയ്ക്കുള്ളത്. കഴിഞ്ഞ മാസം പ്രസിദ്ധപ്പെടുത്തിയ കത്തിലൂടെ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള സൈന്യത്തിലെ ചിലരുടെ ശ്രമത്തിനെ റിപ്പബ്ലിക്കന്‍ തത്വങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമായാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് കാണുന്നത്. ഈ കത്തില്‍ ഒപ്പുവെച്ചവര്‍ അച്ചടക്ക നടപടിയോ നിര്‍ബന്ധ പിരിച്ചു വിടലോ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിലെ സൈനിക മേധാവി പറഞ്ഞു.

ഒരു മാസം പുറത്തുവിട്ട ആദ്യത്തെ കത്ത് ഫ്രാന്‍സില്‍ 2020 മുതല്‍ നടന്ന ഒരുപിടി ജിഹാദി ആക്രമണങ്ങളെ അപലപിക്കാനാണ് പട്ടാള ജനറല്‍മാര്‍ എഴുതിയത്. "ഫ്രഞ്ച് ഇന്‍റലിജന്‍സ് വിഭാഗത്തിന് തീര്‍ത്തും അപരിചിതരായ ഒരു സംഘം യുവ മുസ്ലിങ്ങളാണ് ഈ ആക്രമണത്തിന് പിന്നില്‍. ഒരു സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിമാറ്റിയ സംഭവവും ഇതില്‍പ്പെടും.

ഒമ്പത് ജിഹാദി ആക്രമണങ്ങളാണ് ഫ്രാന്‍സില്‍ ഈയിടെ അരങ്ങേറിയത്. മതമൗലികവാദികളായി മാറിയ നിരവധി മുസ്ലിം ചെറുപ്പക്കാര്‍ ഫ്രാന്‍സിലുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഫ്രഞ്ച് ഇന്‍റലിജന്‍സ് സേന നിരീക്ഷിക്കുന്ന ജിഹാദികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല.

രാജ്യത്ത് ഇസ്ലാമിക മതമൗലികവാദികളെ കണ്ടെത്തുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ് കൂടെക്കൂടെയുള്ള ഇത്തരം ആക്രമണങ്ങള്‍. 2021 ഏപ്രില്‍ 23ന് 36 കാരനായ ടൂണീഷ്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന്‍ നടത്തിയ ജിഹാദി ആക്രമണം എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല.

റംബൂയ്‌ലെറ്റ് എന്ന ശാന്തമായ ടൗണിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 49 കാരിയായ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയെ കുത്തിക്കൊന്നത്.

2020 ഡിസംബറിലാണ് ഈ ചെറുപ്പക്കാരന് ഫ്രഞ്ച് പൗരത്വം ലഭിച്ചത്. അന്തരീക്ഷത്തില്‍ അള്ളാഹു അക്ബര്‍ വിളി ഉയര്‍ന്നത് കേട്ടതിന് ധാരാളം പേര്‍ സാക്ഷികളായുണ്ട്. പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. മരിച്ച സ്ത്രീക്ക് 13ഉം 18ഉം വയസ്സായ രണ്ട് പെണ്‍കുട്ടികളുണ്ട്," എന്നാണ് ആദ്യ കത്തില്‍ പറയുന്നു.

"എളുപ്പത്തില്‍ മറക്കാവുന്ന ജിഹാദി ആക്രമണമല്ല ചെചെനില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ 18 കാരനായ ചെറുപ്പക്കാരന്‍ ചെയ്തത്. 47 കാരിയായ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന സാമുവല്‍ പാറ്റി എന്ന അധ്യാപികയെയാണ് കഴുത്തറുത്ത് കൊന്നത്.

13കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഈ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തന്‍റെ മാതാപിതാക്കള്‍ അറിയരുതെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചു.

അവള്‍ ഒരു ചെറിയ നുണക്കഥ മെനഞ്ഞു. തന്നെ സാമുവല്‍ പാറ്റി എന്ന അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത് ക്ലാസില്‍ മറ്റ് കുട്ടികള്‍ക്ക് നഗ്നനായ നബിയുടെ ചിത്രം കാണിച്ചുകൊടുക്കാനാണ് എന്നതായിരുന്നു ആ പെണ്‍കുട്ടി മെനഞ്ഞ നുണക്കഥ.

ഈ കഥ ജിഹാദികള്‍ക്കിടയില്‍ പരന്നു. അവര്‍ പകരം വീട്ടി. ഈ കുറ്റകൃത്യത്തില്‍ പത്ത് ജിഹാദികളുണ്ട്. അതില്‍ പള്ളി ഇമാമായ പെണ്‍കുട്ടിയുടെ പിതാവും ഉള്‍പ്പെടും," എന്നും കത്തില്‍ പറയുന്നു.

കത്തില്‍ ഫ്രാന്‍സിലെ അതിമര്യാദ കാട്ടുന്ന കോടതിയെയും വിമര്‍ശനവിധേയമാക്കുന്നു. ഈയിടെ ഒരു ജൂത സ്ത്രീയുടെ ഫ്‌ളാറ്റിലേക്ക് ഇടിച്ച് കയറിച്ചെന്ന് അവരെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊന്ന മാലിയില്‍ നിന്നും കുടിയേറിയ ആഫ്രിക്കന്‍ മുസ്ലിം യുവാവിലെ തെളിവുണ്ടായിട്ടും വിചാരണ ചെയ്യാന്‍ കോടതി കൂട്ടാക്കിയില്ല. യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷ രാജ്യമാണ് ഫ്രാൻസ്. ഏകദേശം 50 ലക്ഷമാണ് ഇവിടത്തെ മുസ്ലിം ജനസംഖ്യ. ആകെ ജനസംഖ്യയുടെ 8% വരും ഇത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (18 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (19 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (20 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (20 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (20 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (20 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (21 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (21 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends