Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു; ഫ്രാന്‍സില്‍ ആഭ്യന്തരയുദ്ധം നടത്തുമെന്ന ഭീഷണി ഉയർത്തി തുറന്ന കത്ത്

11 MAY 2021 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

രാജ്യത്ത് ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണിയുമായി വലതുപക്ഷ മാഗസിനില്‍ തുറന്ന കത്ത്. പൊതു ജനങ്ങളില്‍ നിന്ന് 130,000 ത്തോളം പേരുടെ പിന്തുണയുണ്ടെന്ന് ആവകാശപ്പെടുന്നതയാണ് കത്ത്. ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുവെന്നാണ് കത്തിലെ ആരോപണം.

പേരു വെളിപ്പെടുത്താത്ത സൈനികര്‍ തയ്യാറിക്കിയതെന്ന് കരുതുന്ന കത്തില്‍ രാജ്യത്തിന്റെ അതിജീവനമാണിതെന്നും കൂടുതല്‍ പൊതു ജനപിന്തുണ ആവശ്യമാണെന്നും പറയുന്നുണ്ട്.

 

 

കത്തിന് പിന്നില്‍ നിലവില്‍ സൈന്യത്തിലുള്ളവരാണ് എന്നാണ് കരുതുന്നത് എങ്കിലും ഇക്കാര്യം വ്യക്തമല്ല. അഫ്ഗാനിസ്ഥാൻ, മാലി, മധ്യ ആഫ്രിക്കന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര ഭീകര വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സേവനം അനുഷ്ഠിച്ച യുവ സൈനികരാണ് തങ്ങളെന്നാണ് കത്തിലെ അവകാശവാദം.

ഇസ്ലാമിസത്തെ ഇല്ലാതാക്കാന്‍ ത്യാഗം സഹിച്ചവരാണ് ഇവരെന്നും അതേ ഇസ്ലാമിനെ സ്വന്തം രാജ്യം വളര്‍ത്തുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പേര് വെളിപ്പെടുത്താത്തത് കൊണ്ട് തന്നെ സൈന്യത്തിലെ ഏത് റാങ്കില്‍പ്പെട്ടവരാണ് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ ഓണ്‍ലൈന്‍ പെറ്റീഷനുകളില്‍ പേര് വെളിപ്പെടുത്തേണ്ടെന്ന് മാത്രമല്ല ഇത് തെളിവായും പരിഗണിക്കപ്പെടാനാകില്ല. ആക്രമണങ്ങള്‍, മയക്കുമരുന്ന്, ഇസ്ലാമിസം എന്നിവയില്‍ ധാരാളം ഫ്രഞ്ച് പൗരന്‍മാര്‍ക്ക് നിലവില്‍ ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പാരമ്പര്യമായും നിയമപാലന സംവിധാനങ്ങളുമായും അടുത്തു നില്‍ക്കുന്ന സൈനികരില്‍ നിന്നും വരുന്ന ഇത്തരം പ്രതികരണങ്ങള്‍ കൃത്യമായ സൂചനകളായി നിരീക്ഷകര്‍ കാണുന്നു.

പൊതുജനങ്ങളിലേക്ക് കടന്നു ചെന്ന് സൈന്യത്തെയും രാഷ്ട്രീയത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന വര മായ്ക്കാന്‍ ശ്രമിക്കുന്നത് സഘര്‍ഷത്തിലേക്ക് നയിക്കും. ഇക്കാരണം കൊണ്ടു തന്നെ ധാരാളം സൈനികര്‍ കത്തിനെ എതിര്‍ക്കുന്നുണ്ട്.

 

 

ഇത് ആദ്യമായി അല്ല ഫ്രാന്‍സില്‍ ഇത്തരം കത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. സെമി റിട്ടയേര്‍ഡ് ജനറല്‍മാരില്‍ നിന്നും സമാനമായ കത്ത് ഏപ്രിലില്‍ വന്നിരുന്നു. സൈനിക വിഭാഗം മന്ത്രിയായ ഫ്ലോറിൻ കത്തിനെ വിമര്‍ശിച്ച്‌ രംഗത്ത് എത്തുകയും ചെയ്തു.

മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ സൈന്യത്തിലുള്ളവര്‍ അഭിപ്രായം പറയുന്നത് നിയമ വിരുദ്ധമാണെന്നും ഇവര്‍ക്ക് എതിരെ നടപടിയുണ്ടാകും എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, തീവ്ര വലതുപക്ഷ നേതാവും അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയുമായ മറൈന്‍ ലെ പേന്‍ ഏപ്രിലില്‍ പുറത്തുവന്ന കത്തിന് പിന്തുണയുമായാണ് രംഗത്ത് എത്തിയിരുന്നത്. കഴിഞ്ഞ തവണ പുറത്ത് വന്ന കത്തിനെ വിമര്‍ശിച്ച സര്‍ക്കാരിനെതിരെയും പുതിയ കത്തില്‍ പരാമര്‍ശമുണ്ട്.

'ആഭ്യന്തരയുദ്ധം ആരംഭിച്ചാല്‍ സൈന്യമായിരിക്കും രാജ്യം നിയന്ത്രിക്കുക. അത്തരം ഒരു സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം രാജ്യത്ത് വര്‍ദ്ധിച്ച്‌ വരുന്നുണ്ട്. ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് അത് അറിയാം' എന്ന് കത്തിൽ പറയുന്നു.

 

ഇസ്ലാമിക വിഘടനവാദം ഇല്ലായ്മ ചെയ്യാനെന്ന പേരില്‍ അടുത്തിടെ ഒരു വിവാദ ബില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൊണ്ടു വന്നിരുന്നു. ഇസ്ലാമിനെ വേട്ടയാടാനാണിതെന്ന ആക്ഷേപം രാജ്യത്തിനകത്തും പുറത്തും ശക്തമാണ്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends