Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ആർഡെനെസ്സിലെ രാക്ഷസന് കൂട്ട് നിന്നത് സ്വന്തം ഭാര്യ..! ഫ്രാന്‍സിനെ വിറപ്പിച്ച സീരിയല്‍ കില്ലർക്ക് സംഭവിച്ചത്..!

11 MAY 2021 04:16 PM IST
മലയാളി വാര്‍ത്ത

ഫ്രാൻസിലെ വടക്കൻ മേഖലയായ ആർഡ്നെസ്സിലും ബെൽജിയത്തിലുമൊട്ടാകെ വിറപ്പിച്ച ഒരു സീരിയൽ കില്ലറുണ്ടായിരുന്നു. ഇയാളെ പേടിച്ചിട്ട് പെൺകുട്ടികൾക്ക് പുറത്തു പോലും ഇറങ്ങാൻ പറ്റാത്ത സ്ഥിതി.

കാണാതായാൽ എവിടെയ്ന്ന് കണ്ടെത്താൻ പോലും നാളുകളെടുക്കും. ഇത്തരത്തിൽ ഫ്രാൻസിനെ വിറപ്പിച്ച രാക്ഷസൻ കുപ്രസിദ്ധ സീരിയൽ കില്ലർ മൈക്കൽ ഫോർണിറെറ്റ് തന്റെ 79ാം വയസ്സിൽ അന്തരിച്ചു.

നിരവധി കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മൈക്കൽ പാരിസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

ജയിലിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചു വരികയായിരുന്ന മൈക്കലിനെ ഏപ്രിൽ 28-നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ഒത്തിരി വർഷങ്ങളുടെ ഇടവേളയിൽ ഒട്ടേറെ പെൺകുട്ടികളെയാണ് മൈക്കൽ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് വളരെ മൃ​ഗീയമായി കൊലപ്പെടുത്തിയത്. ഇതിൽ ഇയാൾ ഏഴ് കൊലക്കേസുകളിൽ 2008-ൽ ശിക്ഷിക്കപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.

പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിൽ കൂടി മൈക്കലിന് ശിക്ഷ ലഭിക്കുകയുണ്ടായി. ഇതിനു പുറമേ വിചാരണ പൂർത്തിയാകാത്ത മറ്റനേകം കൊലക്കേസുകളിലും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.

കുറ്റപത്രം വായിക്കുമ്പോൾ ജഡ്ജിയുടെ കണ്ണിൽ നിന്ന് പോലും ഭയത്തിന്റെ ഒരു കണിക സൃഷ്ടിക്കാൻ പോന്ന ഒരു മഹാരാക്ഷസൻ. അങ്ങനെ ഒരു കാലത്ത് ഭയത്തിന്റെ പര്യായമായി മാറിയ മൈക്കൽ യു​ഗം ഇതോടെ അവസാനിക്കുകയാണ്.

ഇതൊക്കെ കൊണ്ട് തന്നെ ആർഡെനെസ്സിലെ രാക്ഷസന്‍ എന്നായിരുന്നു ജനങ്ങൾ ഇയാൾക്ക് നൽകിയ വിശേഷണം. അക്ഷരാർഥത്തിൽ ജനങ്ങളിൽ ഭീതിസൃഷ്ടിക്കുന്ന ഒരു രാക്ഷസൻ തന്നെയായിരുന്നു മൈക്കൽ.

അത്രയേറെ ക്രൂരമായാണ് ഇയാൾ തന്റെ ഓരോ ഇരകളുടെയും ജീവനെടുത്തത്. 12 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു മൈക്കലിന്റെ ഇരകൾ.

ഇവരെ തട്ടിക്കൊണ്ടു പോകാനും ബലാത്സംഗം ചെയ്യാനും അതിനു ശേഷം ക്രൂരമായി കൊലപ്പെടുത്താനും ഭാര്യ ഒലിവറും മൈക്കലിനെ സഹായിച്ചു. ഇവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

25-ാം വയസിൽ ആർഡെനെസ്സ് സ്വദേശിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് മൈക്കൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും ക്രൂരത അയാൾ വീണ്ടും തുടർന്നു.

1984-ൽ മറ്റൊരു യുവതിയെ ആക്രമിച്ചതിന് വീണ്ടും ജയിൽ ശിക്ഷ അനുഭവിച്ചു. ഈ സമയത്താണ്‌ പിന്നീട് വിവാഹം ചെയ്ത ഒലിവറുമായി മൈക്കൽ ബന്ധം പുലർത്തുന്നത്. കത്തുകളിലൂടെ ഇരുവരും ആശയ വിനിമയം നടത്തി. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ എന്തിനും കൂടെനിൽക്കാമെന്നും പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കാമെന്നും ഒലിവർ ഉറപ്പ് നൽകി.

പകരമായി തന്റെ ഭർത്താവിനെ കൊല്ലണമെന്നും ആവശ്യപ്പെട്ടു. 1987ൽ മൈക്കൽ ജയിൽ മോചിതനായപ്പോൾ ഒലിവർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടു മാസത്തിന് ശേഷം ഇരുവരും ചേർന്ന് ആദ്യത്തെ കുറ്റകൃത്യം അതിവിദ​ഗ്ദമായി നിറവേറ്റി.

1987 ഡിസംബറിൽ സ്കൂൾ വിട്ട് വരികയായിരുന്ന 17-കാരിയെ ഒലിവറാണ് വാനിൽ കയറ്റിക്കൊണ്ടു പോയത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാനിൽ കയറ്റിയ യുവതി യാത്രയ്ക്കിടെ മൈക്കലിനെയും കൂട്ടി. പിന്നീട് വാനിൽ വെച്ച് മൈക്കൽ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

ദമ്പതികൾ ഒരുമിച്ച് ചേർന്നതിന് ശേഷമുള്ള ആദ്യ ഇരയായിരുന്നു ആ 17-കാരി പെൺകുട്ടി. പിന്നീടങ്ങോട്ടുള്ള 16 വർഷം ദമ്പതിമാർ ഫ്രാൻസിലും ബെൽജിയത്തിലുമായി തങ്ങളുടെ ക്രൂരത തുടര്‍ന്നു. എട്ട് പെൺകുട്ടികളെയാണ് വിവിധ കാലയളവുകളിലായി ഇരുവരും ചേർന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

വർഷങ്ങൾ നീണ്ട ദമ്പതിമാരുടെ ക്രൂരതയ്ക്ക് അറുതി സംഭവിച്ചത് 2003-ലായിരുന്നു. 13-കാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ഒലിവറിന്റെ പദ്ധതി ചെറുതായൊന്ന് പാളി. പെൺകുട്ടി രക്ഷപ്പെട്ടതോടെ പോലീസ് അന്വേഷണത്തിൽ ഒലിവറും മൈക്കലും പെട്ടു.

ഒടുവിൽ പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇതിനു ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളുകളാണ് ഇരുവരും പുറം ലോകത്തിന് മുന്നിൽ വിവരിച്ചത്. ചുടു ചോര പോലും മരവിക്കുന്ന ക്രൂരത കേട്ട് ജനങ്ങൾ ഞെട്ടി വിറയ്ക്കുകയാണ് ചെയ്തത്.

ഏഴ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 2008-ൽ മൈക്കലിനെ ശിക്ഷിച്ചത്. പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിലും ശിക്ഷിക്കപ്പെട്ടു.

എന്നാൽ, ഇതിന് പുറമേ ബ്രിട്ടീഷ് വിദ്യാർഥിനി ഉൾപ്പെടെ ഒട്ടേറെ പേരെ താൻ കൊലപ്പെടുത്തിയതായി മൈക്കൽ കുറ്റസമ്മതം നടത്തി. ഭിന്നശേഷിക്കാരിയായ യുവതിയും ഇയാളുടെ ഇരകളുടെ പട്ടികയിലുണ്ടായിരുന്നു.

2003-ൽ കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരിയായിരുന്നു മൈക്കലിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. ഇതോടെ ആ ക്രൂരതയ്ക്ക് തിരശ്ശീല വീണു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends