Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൈബര്‍ ആക്രമണം: യു.എസിലെ പ്രമുഖ ഇന്ധന പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു, ഈ ആഴ്ച അവസാനത്തോടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യത

11 MAY 2021 04:39 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യു എസിലെ ഏറ്റവും വലിയ ഇന്ധന പൈപ്പ് ലൈനുകളിൽ ഒന്നായ കൊളോണിയല്‍ പൈപ്പ് ലൈൻ താൽകാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 100 ദശലക്ഷത്തിലധികം ഗ്യാസൊലിനും മറ്റ് ഇന്ധനങ്ങളും ഹൗസ്റ്റണ്‍ മുതല്‍

ന്യൂയോര്‍ക്ക് വരെ പ്രതിദിനം എത്തിക്കുന്ന കമ്പനിയാണ് കൊളോണിയല്‍ പൈപ്പ്‌ലൈന്‍. തങ്ങളുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ പഴയ വിധത്തിലാകാന്‍ സമയമെടുക്കുമെന്നും ഈ ആഴ്ച അവസാനത്തോടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

 

 

അമേരിക്കയിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യമേഖലയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും വ്യവസായ പ്രമുഖരോട് സൈബര്‍ ആക്രമണങ്ങളെ തടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍

ജോ ബൈഡന്‍ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തതിനിടയിലാണ് കൊളോണിയല്‍ പൈപ്പ്ലൈന് നേരെ ഈ ആക്രമണം ഉണ്ടാകുന്നത്. സോളാര്‍ വിന്‍ഡ്‌സുമായി ബന്ധപ്പെട്ട വിതരണ ശൃംഖലയിലും മൈക്രോ സോഫ്റ്റ് എക്സ്ചെയ്ഞ്ച് സെര്‍വറിലും സൈബര്‍ ലംഘനങ്ങള്‍ മുൻപ് ഉണ്ടായിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍, കൊളോണിയല്‍ പൈപ്പ്‌ലൈന് നേരിടേണ്ടി വന്ന ആക്രമണം ഒരു ക്രിമിനല്‍ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍

സൈബര്‍ സുരക്ഷ സംബന്ധിച്ച്‌ നിലനില്‍ക്കുന്ന അപകടസാധ്യതകളിലേക്ക് അത് വിരല്‍ ചൂണ്ടുന്നുണ്ട്. പോരാത്തതിന് വേനല്‍ക്കാല യാത്രയുടെ സീസണ്‍ തുടങ്ങാനിരിക്കെ ഗ്യാസിന്റെ വിലയെയും ഈ സംഭവം ബാധിക്കുമെന്ന് കരുതപ്പെടുന്നു.

 

 

റഷ്യ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന 'ഡാര്‍ക്ക് സൈഡ്' എന്ന ക്രിമിനല്‍ സംഘമാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്ന് എഫ് ബി ഐ സ്ഥിരീകരിച്ചിട്ടുണ്ട്. "കൊളോണിയല്‍ പൈപ്പ്‌ലൈന്‍ ശൃഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഡാര്‍ക്ക് സൈഡ് റാന്‍സംവെയര്‍ ആണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തുടര്‍ന്നും കമ്പനിയുമായും ഗവണ്മെന്റുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കും", എഫ് ബി ഐ ഒരു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഈ ക്രിമിനല്‍ സംഘം തങ്ങള്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ സൈബര്‍ ആക്രമണം നടത്തിയതെന്നും ഒരു വിദേശ ഗവണ്മെന്റിനും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഡാര്‍ക്ക് വെബ്ബില്‍ പോസ്റ്റ് ചെയ്തതായി ഒരു സൈബര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് ഫേം അറിയിക്കുന്നുണ്ട്.

ഏറ്റവുമധികം റാന്‍സംവെയര്‍ ആക്രമണങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2020 എന്ന് യു എസിലെ നീതി വകുപ്പ്‌ അറിയിച്ചു. ഈയിടെയായി ഇത്തരം ആക്രമണങ്ങള്‍ പതിവായി മാറുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. "ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ സമീപ ഭാവിയില്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

 

സാങ്കേതിക വിദ്യയും ഓട്ടോമേഷനും മികച്ചതാണെങ്കിലും കാര്യക്ഷമമായി അത് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയും നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്നതാണ് ഈ സംഭവം നല്‍കുന്ന പ്രധാന പാഠം. ആക്രമണം ഉണ്ടായേക്കാം, പക്ഷേ എത്ര വേഗത്തില്‍ നിങ്ങള്‍ക്ക് ആ സംവിധാനത്തിന്റെ പ്രവര്‍ത്തനവും സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം", ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ബ്രയാന്‍ ഹാറല്‍ പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends