ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്ന മലയാളി യുവതി ഇസ്രയേല്‍-പലസ്തീന്‍ ഷെല്ലാക്രമത്തിനിടെ കൊല്ലപ്പെട്ടതായി വിവരം

ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്ന മലയാളി യുവതി ഇസ്രയേല്‍-പലസ്തീന്‍ ഷെല്ലാക്രമത്തിനിടെ കൊല്ലപ്പെട്ടതായി വിവരം.
ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം താമസസ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിലാണ് സൗമ്യ മരിച്ചത്.
ഗാസ്‌ക അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്.
സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്.
മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാര്‍ത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്‌സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇനി ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരണം.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍പഞ്ചായത്ത്മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























