Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

ലോ‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി; പ്രഖ്യാപനം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അതി രൂക്ഷമായ സാഹചര്യത്തിൽ

12 MAY 2021 02:21 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം. ലോഡ് നഗരത്തില്‍ ഇസ്രയേല്‍ (Israel) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ (Army) കൂടി വിന്യസിക്കാന്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ആക്രമണങ്ങളില്‍ മൂന്ന് ജൂത പള്ളികളും നിരവധി കടകളും വാഹനങ്ങളും കത്തി നശിച്ചു.

 

 

ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഇസ്രയേലിലേക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പലസ്തീന്റെ സായുധ വിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സ് സൗമ്യ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഏഴ് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ അരങ്ങേറുന്നത്. ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വളരെ പെട്ടന്നാണ് ആളിപ്പടര്‍ന്നത്. ഇസ്രയേലില്‍ നിരവധി മലയാളികള്‍ താമസിക്കുന്ന അഷ്കലോണ്‍ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും തയ്യാറാകണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. യുഎന്നിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

അക്രമങ്ങളില്‍ ഇസ്രയേലി സൈന്യത്തെക്കൊണ്ട് കണക്കു പറയിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗം ജിദ്ദയില്‍ ചേര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇസ്രയേല്‍ കയ്യടക്കിയ ഷെയ്ഖ് ജാറ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വിധിപ്രസ്താവം ഈ ആഴ്ച ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചെറിയ സംഘര്‍ഷങ്ങളും പ്രകോപനങ്ങളും ഇരുഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരം ബെഞ്ചമിന്‍ നെതന്യാഹുവിന് നഷ്ടമായിരുന്നു.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സഖ്യകക്ഷികളുടെ നിസഹകരണത്തെ തുടര്‍ന്ന് പ്രതിപക്ഷ സ്ഥാനത്തേക്ക് പോകുന്നതിന്റെ വക്കിലാണ് നെതന്യാഹു. ഇതിനിടെയാണ് നിലവിലെ സംഘര്‍ഷം. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും പലസ്തീനില്‍ ഹമാസിനും രാഷ്ട്രീയ മേല്‍ക്കൈ നേടാനാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളെന്നും വിമര്‍ശനമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (16 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (33 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends