Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

ക്ഷേത്ര നിര്‍മാണത്തിന് എത്തിയ ദളിത് തൊഴിലാളികൾക്ക് യുഎസിൽ അടിമപ്പണി: നടപടിയുമായി കോടതി

12 MAY 2021 05:45 PM IST
മലയാളി വാര്‍ത്ത

യുഎസിലെ ന്യൂജേഴ്സിയിൽ പുരോഗമിക്കുന്ന വൻ ഹിന്ദുക്ഷേത്രത്തിൻ്റെ നിര്‍മാണം വിവാദത്തിൽ. ക്ഷേത്രനിര്‍മാണത്തിനായി ഇന്ത്യയിൽ നിന്നെത്തിച്ച ദളിത് തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ഇവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്നുമാണ് റിപോർട്ടുകൾ.

തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയാണെന്നും പുറത്ത് ആരോടെങ്കിലും സംസാരിച്ചാൽ ഇന്ത്യയിലേയ്ക്ക് തിരിച്ചയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ യുഎസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു.

 

 

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയായ ബോച സന്യാസി അക്ഷര്‍ പുരുഷോത്ത സ്വാമിനാരായൺ സംസ്ഥാ ആണ് ന്യൂ ജേഴ്സിയിൽ കൂറ്റൻ ക്ഷേത്രം നിര്‍മിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഇരുനൂറോളം നിര്‍മാണത്തൊഴിലാളികളെയാണ് എത്തിച്ചിട്ടുള്ളത്. യുഎസിലെ അടിസ്ഥാന തൊഴിൽ നിയമങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്നും നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നുമാണ് തൊഴിലാളികളുടെ പരാതി.

 

 

 

 

 

 

 

 

 

 

 

 

 

 


നെവാര്‍ക്കിലെ ജില്ലാ കോടതിയിലാണ് അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നല്‍കേണ്ട കുറഞ്ഞ കൂലിയുടെ പത്തിലൊന്നു മാത്രമാണ് ലഭിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ട്രെൻഡൺ നഗരത്തിനടുത്ത് റോബിൻസ്വില്ലിയിൽ നിര്‍മിക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

ആഴ്ചയിൽ 87 മണിക്കൂര്‍ വരെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നുണ്ടെന്നും എന്നാൽ പ്രതിമാസം 450 ഡോളര്‍ മാത്രമാണ് കൂലിയായി നല്‍കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.

 

മണിക്കൂറിൽ ലഭിക്കുന്ന ശമ്പളം 1.2 ഡോളര്‍ മാത്രം. ഒരു മണിക്കൂറിൽ കുറഞ്ഞത് 12 ഡോളര്‍ ശമ്പളം നല്‍കണമെന്നതാണ് ന്യൂ ജഴ്സിയിലെ നിയമം. കൂടാതെ ആഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഇതിൻ്റെ ഒന്നര ഇരട്ടി ശമ്പളം നല്‍കണമെന്നും നിയമമുണ്ട്. എന്നാൽ തൊഴിൽ നിയമങ്ങളുടെ പച്ചയായ ലംഘനമാണ് തങ്ങള്‍ നേരിടുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

അതേസമയം, ഇപ്പോഴാണ് ഇത്തരം ആരോപണത്തെപ്പറ്റി അറിയുന്നതെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും സംഘടന പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്ന ഭൂമി സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പരാതിയിൽ പറയുന്നത്. മുൻപ് ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. ഈ ക്ഷേത്രമാണ് വൻ മുതൽമുടക്കിൽ വികസിപ്പിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കല്ലു കോത്താനും മറ്റു നിര്‍മാണജോലികള്‍ക്കുമായി എത്തിച്ച തൊഴിലാളികളാണ് 2012 മുതൽ തുടരുന്നത്. മതിൽ കെട്ടി തിരിച്ച നിര്‍മാണസ്ഥലത്തു തന്നെയാണ് ഇവര്‍ താമസിക്കുന്നതും. ഒറ്റയ്ക്ക് പുറത്തു പോകാൻ പോലും ക്ഷേത്ര അധികൃതര്‍ അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.

"മത-തൊഴിലാളികള്‍" എന്നും "സന്നദ്ധസേവകര്‍" എന്നും അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ യുഎസിലെത്തിച്ചതെന്നും അര്‍ഹതപ്പെട്ട കൂലി മുഴുവനായി ലഭിക്കണമെന്നും തൊഴിലാളികള്‍ പരാതിയിൽ ആവശ്യപ്പെട്ടു. ഇതുവരെ തങ്ങള്‍ അനുഭവിച്ച ദുരിതത്തിന് നഷ്ടപരിഹാരം വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (4 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (18 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (35 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends