Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

യുദ്ധ ഭീതിയിൽ ലോകം; ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍, എന്തിനും തയ്യാറായി ഹമാസ്

12 MAY 2021 08:32 PM IST
മലയാളി വാര്‍ത്ത

ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ ലോകം. അടുത്ത കാലത്തൊന്നുമില്ലാത്ത ആക്രമണ പരമ്പരകളാണ് ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്.

2014ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഇത്ര വലിയ വ്യോമാക്രമണം ഗാസയിലേക്ക് നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

 

 

അതേസമയം, സംഘര്‍ഷം സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന് യുഎന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ആശങ്ക രേഖപ്പെടുത്തി. 43 പേര്‍ ഇതിനോടകം ഗാസയില്‍ കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു.

1000 റോക്കറ്റുകളാണ് ഗാസ മുനമ്പിൽ നിന്നും ഇസ്രായേലിന് നേരെ വന്നത്. റോക്കറ്റുകളെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുൻപ് തന്നെ തകര്‍ക്കുന്ന അയേണ്‍ ഡോം സംവിധാനമുള്ളത് കൊണ്ട് ഈ റോക്കറ്റുകളില്‍ പലതും തകര്‍ന്നു. ഇതിനാലാണ് വന്‍ അപായം ഒഴിവായത്.

 

 

 

 

 

 

 

 

 

 

 

 

 

 

ചൊവ്വാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയിലെ ആള്‍ താമസമുള്ള 13 നില കെട്ടിടം നിലംപൊത്തി. ഇസ്രായേലിനെ നരക തുല്യമാക്കുമെന്ന് ഹമാസ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവിലേയ്ക്ക് ഹമാസ് പ്രത്യാക്രമണം നടത്തി.

ഗാസയില്‍ നിന്ന് നൂറ് കണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തില്‍ പതിക്കുന്നത്. 10 കുട്ടികളുള്‍പ്പടെ 35 പലസ്തിന്‍കാര്‍ ഗാസയിലും, ഇസ്രായേലില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളുള്‍പ്പടെ ഏഴുപേരും 16 സൈനികരും ഹമാസില്‍ നിന്നുള്ള മിസൈലിനിരയായിട്ടുണ്ട്.

 

 

60 ഉം 80 ഉം 50 ഉം വയസ്സുള്ള മൂന്ന് സ്ത്രീകളാണ് ഇസ്രായേലില്‍ ചൊവ്വാഴ്ച മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ലോഡ് നഗരത്തിലുണ്ടായ വന്‍ സംഘര്‍ഷത്തെ നിയന്ത്രിയ്ക്കാന്‍ മേയര്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

പിന്നീട് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹമാസ് പ്രതീക്ഷിക്കുന്നതിലും കഠിനമായ ആക്രമണം ഗാസയുടെ പ്രധാനയിടങ്ങളില്‍ നടത്തുമെന്ന് പ്രധാനമന്ത്രി താക്കീത് നല്‍കി. ഇസ്രായേല്‍ ആക്രമണം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പ്രതികരിച്ചത്.

ഹമാസ് നേതാവും ഇസ്മയില്‍ ഹിയയും സമാനമായി പ്രതികരിച്ചു. ഇസ്രായേലിന് ഇനിയും സംഘര്‍ഷത്തിനാണ് താല്‍പര്യമെങ്കില്‍ ഞങ്ങള്‍ അതിന് തയ്യാറാണ്. സംഘര്‍ഷം ഒഴിവാക്കനാണ് തീരുമാനമെങ്കില്‍ അതിനും തയ്യറാണെന്ന് ഹമാസ് നേതാവ് പറയുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (5 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (19 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (36 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (14 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends