Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

രണ്ടാം വിവാഹവാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് വിവാഹ മോതിരം കടലില്‍ നഷ്ടപ്പെട്ടു; അഞ്ച് മാസങ്ങള്‍ക്കിപ്പുറം കണ്ടെത്തിയത് മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങി കിടക്കുന്ന രീതിയിൽ, ചിത്രത്തിൽ ഞെട്ടൽ മാറാതെ ദമ്പതികൾ

13 MAY 2021 05:09 PM IST
മലയാളി വാര്‍ത്ത

രണ്ടാം വിവാഹവാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് നഥാന്‍ റീവ്‌സ് എന്ന വ്യക്തിക്ക് വിവാഹ മോതിരം കടലില്‍ വെച്ച്‌ നഷ്ടപ്പെടുകയുണ്ടായി. അഞ്ച് മാസങ്ങള്‍ക്കിപ്പുറം മോതിരം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറാതെ ദമ്പതികൾ. അതൊരു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങി കിടക്കുന്നതിന്റെ ചിത്രം ഇവര്‍ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഇത് അറിയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ സൂസിക്കൊപ്പം നോഫോക് ദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു നാതന്‍ റീവ്‌സ് എന്ന വ്യക്തി.

എന്നാല്‍ നീന്തലിനിടെ അദ്ദേഹത്തിന്റെ വിരലില്‍ നിന്നും വിവാഹമോതിരം നഷ്ടമാവുകയായിരുന്നു. തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മോതിരത്തിനായി അവര്‍ ഏറെ നേരത്തെ തന്നെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മോതിരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിരാശയോടെയാണ് അവര്‍ അവിടെ നിന്നും മടങ്ങിയത്. 73000 രൂപ വിലയുള്ള മോതിരമാണ് ഇവർക്ക് കടലിൽ വച്ച് നഷ്ടമായത്.

അങ്ങനെ കാത്തിരിപ്പിന് പിന്നാലെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദമ്പതികളെ തേടി ആ വാര്‍ത്തയെത്തി. അവരുടെ കാണാതെ പോയ മോതിരം ഒരു മുങ്ങല്‍ വിദഗ്ധ കണ്ടെത്തിയെന്നതാണ്. കണമ്പ് വിഭാഗത്തില്‍പ്പെട്ട ഒരു കുഞ്ഞു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മോതിരം കാണാൻ കഴിഞ്ഞത്. മീനിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സൂസന്‍ പ്രിയോര്‍ എന്ന മുങ്ങല്‍ വിദഗ്ധ ഇവര്‍ക്ക് അയച്ചു കൊടുകുരുകയായിരുന്നു.

എന്നാല്‍ മോതിരം തിരിച്ചെടുക്കാന്‍ സാധിക്കുന്ന നിലയിലല്ല. മോതിരത്തിനുള്ളില്‍ കുടുങ്ങിയ ശരീരവുമായി കഴിയുകയാണ് ആ മത്സ്യം. കുറച്ചുകാലം മുന്‍പ് നോഫോക് ദ്വീപിലെത്തിയ ദമ്പതികള്‍ക്ക് മോതിരം നഷ്ടമായ വിവരം സൂസനും അറിഞ്ഞിരുന്നു. അങ്ങനെയാണ് സോഷ്യല്‍ മീഡിയ വഴി സൂസന്‍ ദമ്പതികളെ കണ്ടെത്തിയതും വിവരമറിയിച്ചതും.

അതേസമയം നിലവില്‍ മത്സ്യത്തിന് അപകടം ഒന്നുമില്ലെങ്കിലും അത് വളരുന്നതനുസരിച്ച്‌ മോതിരം മാംസത്തിനുള്ളിലേക്കിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് മീനിനെ പിടികൂടി മോതിരം തിരിച്ചെടുക്കാനാണ് ദ്വീപിലെ ജനങ്ങളുടെ തീരുമാനം എന്നത്. അതേസമയം നഷ്ടപ്പെട്ട മോതിരം ചിത്രത്തിലാണെങ്കിലും ഒരു തവണ കൂടി കാണാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും പാവം മീനിന്റെ അവസ്ഥയോര്‍ത്ത് ഏറെ ദുഃഖമുണ്ടെന്നും ദമ്ബതികള്‍ പ്രതികരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (2 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (3 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (3 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (3 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (4 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (4 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (4 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (5 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (5 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (5 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends