Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

യുദ്ധം തുടരും: യുഎൻ രക്ഷാസമിതി യോഗത്തിനിടയിലും ഗാസ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം, ഗാസയിൽ കൊല്ലപ്പെട്ടത് 200ഓളം പേര്‍

17 MAY 2021 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...


ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 42 പേര്‍. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര സമൂഹം ശ്രമം തുടരുമ്പോഴും യുദ്ധം തുടരുമെന്ന വ്യക്തമായ സൂചനയാണ് ഇസ്രയേൽ നല്‍കുന്നത്.

മുഴുവൻ ശക്തിയും ഉപയോഗിച്ച് ആക്രമണം തുടരുകയാണെന്നും ആക്രമണം നീളുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ടിവിയിലൂടെ പ്രതികരിച്ചു.

 

 

ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസ് നേതാക്കള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹുവും പ്രതിരോധ മന്ത്രി ബെന്നി ഗാൻ്റ്സും വ്യക്തമാക്കി.

2004ൽ ഗാസയിൽ നടന്ന യുദ്ധത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് നിലനിന്നിരുന്ന ബഹുനിലക്കെട്ടിടം ഇസ്രയേൽ ബോംബിട്ടു തകര്‍ത്തതും വലിയ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 


അതേസമയം, വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യുഎൻ രക്ഷാസമിതി തീരുമാനമാകാതെ പിരിഞ്ഞു. ആക്രമണം നിര്‍ത്താനാകില്ലെന്ന് ഹമാസും ഇസ്രയേലും നിലപാടെടുത്തതോടെയാണിത്.

ആക്രമണം നിര്‍ത്തണമെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യോഗത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാൽ യുഎൻ രക്ഷാസമിതി യോഗത്തിനിടയിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു.ഏറ്റുമുട്ടലിൽ ഇസ്രയേലിൽ ഇതുവരെ 10 പേരും ഗാസയിൽ 197 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

 

 

 

 

 

 

 

 

 

 

 

 

 

ആക്രമണങ്ങളിൽ ഗാസയിൽ ഏകദേശം 40,000ത്തോളം പേര്‍ വീടുപേക്ഷിച്ച് രക്ഷപെട്ടെന്നാണ് ഗാസ ആരോഗ്യവിഭാഗം പറയുന്നത്. യുഎൻ സഹായത്തോടെ ഗാസയിൽ നിര്‍മിച്ച നാൽപതോളം സ്കൂളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയെന്ന് പലസ്തീനിയൻ അഭയാര്‍ഥികള്‍ക്കായുള്ള യുഎൻ ഏജൻസിയും യോഗത്തിൽ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെ വൈദ്യുതബന്ധം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളത് .

അതേസമയം, സാധാരണക്കാരെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിൽ സൈനികതാവളങ്ങളുണ്ടാക്കുന്ന രീതിയാണ് ഹമാസ് പിന്തുടരുന്നതെന്നും

 

യുഎൻ ഇസ്രയേൽ അംബാസഡര്‍ ആരോപിച്ചു. എന്നാൽ ഇസ്രയേലിൻ്റേത് യുദ്ധ കുറ്റകൃത്യമാണെന്നായിരുന്നു പലസ്തീൻ്റെ ആരോപണം. പക്ഷെ, രക്തച്ചൊരിച്ചിലിനു കാരണം ഹമാസ് ആണെന്നാണ് ഇസ്രയേലിൻ്റെ മറുപടി.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (17 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (24 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (40 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (57 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends