Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിൽ! പസഫിക്ക് സമുദ്രത്തിന് മുകളിലൂടെ പറന്നത് പറക്കും തളിക? അവസാനം കടലിൽ മുങ്ങി, സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും പൊടിപോലും കണ്ടെത്തിയില്ല! ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് അമേരിക്കൻ നാവികസേന

18 MAY 2021 12:44 PM IST
മലയാളി വാര്‍ത്ത

ഇന്നും ലോകം ഏറെ അമ്പരപ്പോടെയും ആകാഷയോടെയും കാണുന്ന ഒന്നാണ് പറക്കുംതളികകളെക്കുറിച്ചുള്ള വാര്‍ത്തകള്‍. നിഗൂഢതകൾ നിറഞ്ഞ ഇത്തരം വാർത്തകൾ പലപ്പോഴും പല വിഡിയോകളിലൂടെയാണ് പുറത്ത് വരാറുള്ളത്. പലയിടത്തും ഇവ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒന്നിനും ആധികാരിക ഉണ്ടായിരുന്നില്ല. കാരണം വളരെ വിദൂര ദൃശ്യങ്ങൾ മാത്രം ലഭിച്ചിരുന്ന ഇവയെക്കുറിച്ച് മറ്റൊന്നും തന്നെ കാണുവാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ അമേരിക്കന്‍ നാവിക സേന പകര്‍ത്തിയ യുഎഫ്‌ഒ (പറക്കുംതളിക)യുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലും മറ്റും വളരെ വ്യാപകമായി പ്രചരിക്കുന്നത്. അമേരിക്കന്‍ നാവിക സേനയുടെ കപ്പലായ യുഎസ്‌എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്‌ഒയെന്നാണ് ഗവേഷകർ വിശേഷിപ്പിക്കപ്പെടുന്നത്. വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്‌ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്‌എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു.

അതേസമയം പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്‌ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് ഈ വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും കേൾക്കുവാൻ സാധിക്കും. യുഎഫ്‌ഒ സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താൻ സാധിച്ചില്ല. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്‌ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു. ഇതിനുപിന്നാലെ സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല.

അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎപിടിഎഫ് ജൂണില്‍ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. പറക്കും തളികകള്‍ സംബന്ധിച്ച എല്ലാ അവ്യക്തതകളേയും പരിഹരിച്ചുകൊണ്ടുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ വരുമെന്നാണ് പ്രതീക്ഷ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends