Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് രണ്ടാം ജന്മം; ഇടിമിന്നലില്‍ കാറിന് മുകളിലേക്ക് വന്‍മരം വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് അമ്പരപ്പിൽ നിന്നും ഉണരാതെ മുപ്പത്തിയേഴുകാരന്‍

18 MAY 2021 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

മരണത്തിൽ നിന്നും നിരവധി പേർ അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് അലബാമയിലെ മോണ്ട്ഗോമറി സ്വദേശിയായ ഹെന്‍റി ചെറാമിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹിതിന് ഇത് രണ്ടാം ജന്മമാണ്.

തലയ്ക്ക് മുകളില്‍ നിന്ന് മരണം വന്ന് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും അമ്ബരപ്പിലുമാണ് ഈ മുപ്പത്തിയേഴുകാരന്‍. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഹെന്‍റിക്ക് പൂര്‍ണമായി വിശ്വസിക്കാനായില്ല.

മെയ് നാലിനാണ് ഹെന്റിയുടെ ജീവിതത്തിലെ നിര്‍ണായക സംഭവം നടന്നത്. കാറ്റും മഴയുമുള്ള ദിവസം കാറുമായി പുറത്തിറങ്ങിയതായിരുന്നു യുവാവ്. ഡ്രൈവിങ്ങിനിടയില്‍ ശക്തമായി കാറ്റടിച്ചതോടെ റോഡരികില്‍ നിര്‍ത്തിയിട്ടു.

കാറ്റും മഴയ്ക്കുമൊപ്പം ഇടിയും മിന്നലും ശക്തമായിരുന്നു. കാറിലെ സണ്‍റൂഫിലൂടെ മുകളിലേക്ക് എന്താണ് സംഭവിക്കുന്നതിറായാന്‍ നോക്കിയതു മാത്രമേ ഈ ചെറുപ്പക്കാരന് ഓര്‍മയുണ്ടായിരിക്കുകയുള്ളൂ. കാറിനകത്തിരുന്ന് ആകാശത്തേക്ക് നോക്കിയ ഹെന്റി കാണുന്നത് ഒരു വലിയ മരം തനിക്ക് നേരെ വന്ന് പതിക്കുന്നതാണ്. ശക്തമായ മിന്നലില്‍ മരക്കൊമ്ബ് തകരുന്നതും താഴേക്ക് തനിക്ക് നേരെ പതിക്കുന്നതും ഹെന്റി ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നു.

മരം വന്ന് വീണതോടെ കാര്‍ തവിടുപൊടിയായി. കാറിന്റെ അവസ്ഥ കണ്ടാല്‍ ഉള്ളില്‍ ഒരാള്‍ പോലും ജീവനോടെ ബാക്കിയുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ കാറിന് മേല്‍ പതിച്ച മരത്തിന്റെ രണ്ട് ശിഖിരങ്ങള്‍ക്ക് നടുവിലായി അമ്ബരപ്പോടെ ഇരിക്കുന്ന ഹെന്റിയെയാണ് ചിത്രത്തില്‍ കാണാനാവുക.


സംഭവത്തെ കുറിച്ച്‌ ഹെന്റി പറയുന്നത് ഇങ്ങനെ,

"ആകാശത്ത് പ്രത്യക്ഷപ്പെട്ട മിന്നില്‍ ഒരു മരത്തില്‍ പതിക്കുന്നത് കണ്ടു. ഉടനെ മരം തകര്‍ന്ന് താഴേക്ക് പതിക്കാന്‍ തുടങ്ങി. സീറ്റില്‍ അല്‍പ്പം ചാരി ഇരുന്ന് സംഭവിക്കാന്‍ പോകുന്നതിനെ നേരിടാന്‍ തയ്യാറായി ഞാന‍് ഇരുന്നു. പിന്നീട് ഞാന്‍ കാണുന്നത് എന്റെ ശരീരത്തിന്റെ പകുതി ഭാഗം സണ്‍റൂഫിന് പുറത്താണ് എന്നതാണ്. വമ്ബന്‍ മരം പതിച്ച്‌ കാര്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എന്റെ മുഖത്തിന് രണ്ട് വശത്തുമായി മരത്തിന്റെ രണ്ട് കൂറ്റന്‍ ശിഖിരങ്ങളും"

 ഇന്ന് തിങ്കളാണോ അതോ ചൊവ്വയാണോ എന്നാണ് താന്‍ ആദ്യം ആലോചിച്ചത്. കാരണം ഇത് എക്കാലത്തേയും തിങ്കളാഴ്ച്ചയായിരുന്നു. ചെറു ചിരിയോടെ ഹെന്റി പറയുന്നു.

സിനിമാ സ്റ്റൈലിലുള്ള ഒരു സ്റ്റണ്ട് സീനിനാണ് താന്‍ സാക്ഷിയായതെന്നാണ് ഹെന്റി പറയുന്നത്. മരം വന്ന് കാറില്‍ വീണതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്ബോഴാണ് പുറകില്‍ കറണ്ട് ലൈന്‍ പൊട്ടിതകര്‍ന്നത്. ഇതോടെ തനിക്ക് ചുറ്റും തീയും പുകയുമായി. ഇതോടെ സഹായത്തിനായി ഉച്ചത്തില്‍ നിലവിളിച്ചു. കാരണം തനിക്ക് അങ്ങനെ മരിക്കേണ്ടതില്ല എന്നായിരുന്നുവെന്ന് ഹെന്റി.

ഹെന്റിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടതും അഗ്നിശമനസേനയെ വിവരം അറിയിച്ചതും. അഗ്നിശമന സേന എത്തിയാണ് ഹെന്റിയെ സാഹസികമായി കാറിന് പുറത്ത് എത്തിച്ചത്.

ചെറിയ ഉരസലുകള്‍ മാത്രമാണ് ഹെന്റിക്ക് ഉണ്ടായിരുന്നത്. അതിനാല്‍ ആംബുലന്‍സ് വിളിക്കേണ്ടി വന്നില്ല. പൊലീസ് വാഹനത്തില്‍ ഹെന‍്റിയെ വീട്ടില്‍ എത്തിച്ചു. സണ്‍റൂഫിലൂടെ തന്റെ തല പുറത്ത് വന്നില്ലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ എവിടെയായിരിക്കും എന്നാണ് ഹെന്റി ചിന്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (9 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (37 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (56 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends