Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവങ്ങളുടെ ദ്വീപ് ..ബാലിയിലെ വിചിത്രമായ ആചാരങ്ങള്‍ .. രഹസ്യങ്ങള്‍ ഉറങ്ങുന്ന ഉള്‍പ്രദേശങ്ങള്‍ ഇനിയുമുണ്ട് ബാലിയെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങള്‍....

18 MAY 2021 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഓരോ രാജ്യത്തും വ്യത്യസ്തമായ ആചാരഅനുഷ്ംാനങ്ങളാണ് നിലവില്‍ ഉള്ളത്. അതിലെ ബാലി എന്ന ദീപിലെ ആചാരങ്ങള്‍ വളരെയധികം വിചിത്രമാണ്. ഇവിടെ ശവശരീരം മരത്തിനടിയിൽ വച്ചാൽ ദുര്‍ഗന്ധം ഇല്ലാതാകുമെന്നാണ് ഇവരുടെ വിശ്വാസം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തൊനീഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നാണ് 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി. വായിച്ചും കേട്ടും നമ്മളറിഞ്ഞതിനേക്കാള്‍ എത്രയോയധികം നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച ഒരിടം കൂടിയാണ് ഇവിടം. നൂറ്റാണ്ടുകളായി തലമുറകളിലേക്ക് പകര്‍ന്നു കൈമാറി വരുന്ന വിചിത്ര ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ഏറെ കൗതുകരമുണര്‍ത്തുന്നതാണ്. അധികം ടൂറിസ്റ്റുകള്‍ ഒന്നും വന്നെത്തിയിട്ടില്ലാത്തതും രഹസ്യങ്ങള്‍ ഉറങ്ങുന്നതുമായ നിരവധി ഉള്‍പ്രദേശങ്ങള്‍ ബാലിയില്‍ കാണാന്‍ സാധിക്കും.

എന്നാല്‍ ബാലിയില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച സ്ഥലമാകാന്‍ കാരണം ഇതാണ്. ബാലിയുടെ മധ്യഭാഗത്തായി ബാത്തൂര്‍, കാല്‍ഡറ തടാകങ്ങളുടെ അരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമുണ്ട്. ട്രുന്‍യാന്‍ എന്നാണിതിന്‍റെ പേര്. ബാലിയിലെ തദ്ദേശീയ വിഭാഗങ്ങളില്‍ ഒന്നായ ആഗ ഗോത്രജനതയാണ് ഇവിടെ വസിക്കുന്നത്. ഇവിടെയുള്ള പ്രധാന ആചാരമെന്നത് ഏറെ വ്യത്യസ്തമുള്ളതാണ്. മരിച്ചു പോയ ആളുകളെ 'സംസ്കരിക്കുന്ന' രീതി കൊണ്ടാണ് ഇവിടം ലോകശ്രദ്ധ നേടിയത്. ശവശരീരങ്ങള്‍ ദഹിപ്പിക്കുകയോ മണ്ണില്‍ അടക്കംചെയ്യുകയോ ചെയ്യാതെ. തുണിയും മുളയും കൊണ്ട് പൊതിഞ്ഞ് പൊതുസ്ഥലത്ത് വെറും മണ്ണില്‍ വിഘടിക്കാനായി വെക്കുന്നതാണ് ഇവരുടെ പ്രധാന രീതി. ഇതിനായി ഇവര്‍ക്കൊരു വിശുദ്ധ വൃക്ഷമുണ്ട്; അതിന്‍റെ ചുവട്ടിലാണ് ശവങ്ങള്‍ കൊണ്ടു വെക്കുന്നത്. ഇത് മാന്ത്രിക കഴിവുകള്‍ ഉള്ള ഒരു മരമാണെന്നും അതുകൊണ്ടുതന്നെ ശവശരീരങ്ങള്‍ ചീഞ്ഞു മണം പരക്കുന്നത് തടയാന്‍ ഈ മരത്തിനു കഴിവുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. പുരാതനമായ ഒരു ആല്‍മരമാണിത്. 'സുഗന്ധം പരത്തുന്ന മരം' എന്ന അര്‍ത്ഥത്തില്‍ 'താരു മെന്‍യാന്‍' എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. ചീഞ്ഞ മൃതശരീരങ്ങളുടെ ഗന്ധത്തെ നിർവീര്യമാക്കുന്ന ഒരു സുഗന്ധം മരം പുറപ്പെടുവിക്കുന്നുവെന്ന് പറയപ്പെടുന്നു.

അതോടപ്പം മൃതദേഹം പൂർണ്ണമായും അഴുകിയാൽ, തലയോട്ടി ബഞ്ചർ കുബാനിൽ നിന്ന് 500 മീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഗോവണി ആകൃതിയിലുള്ള ബലിപീഠത്തില്‍ തലയോട്ടി കൊണ്ടുപോയി സമര്‍പ്പിക്കും. ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന ഒരു പ്രത്യേക സ്ഥലമാണിത്. വിവാഹിതരായ ആളുകളുടെളുടെ മൃതദേഹങ്ങളെ മാത്രമേ ഇതുപോലെ പരിചരിക്കുകയുള്ളൂ. മരിച്ചയാൾ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ മൃതദേഹം ഒരു സെമിത്തേരിയിൽ അടക്കം ചെയ്യുന്ന രീതിയുമുണ്ട്. അതുകൂടാതെ പുരാതന ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് മത-ആത്മീയ വിഭാഗങ്ങളിലൊന്നായ അഗാമ ബായു വിഭാഗത്തിന്‍റെ കാലത്തോളം പഴക്കമുണ്ട് ഈ ആചാരത്തിന്. നക്ഷത്രങ്ങളെയും കാറ്റിനെയും ആരാധിച്ച വിഭാഗമായിരുന്നു ഇവര്‍. നവീനശിലായുഗത്തിലായിരുന്നു ഈ വിഭാഗം ജീവിച്ചിരുന്നത്. അവരാണ് ഈ ആചാരം തുടങ്ങി വെച്ചത് എന്ന് കരുതപ്പെടുന്നു.

കൂടാതെ ബാലിക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരമുള്ള ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപ് സ്ഥിതിചെയ്യുന്നത്. കൂടാതെ ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെൻപസാർ' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയിലുൾപ്പെടുന്നു.ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാംമത വിശ്വാസികളും. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയായി ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 'സമാധാനത്തിന്റെ ദീപ്','ദൈവത്തിന്റെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്. പ്രമുഖ സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്.

യാത്രകളിലേക്കു മനസ്സിനെ മോഹിപ്പിച്ച എഴുത്തുകാരനാണ് എസ്. കെ. പൊറ്റക്കാട്ട്. കണ്ട കാഴ്ചകള്‍‍പറഞ്ഞു തന്നു പല നാടുകളും എന്റെ മോഹമനസ്സിലേക്ക് അദ്ദേഹം കൊണ്ടു വന്നിട്ടുണ്ട്. അതില്‍ഏറ്റവും ആകര്‍ഷണീയം ആയിരിക്കുന്നത് പച്ച ചൂടി നില്‍ക്കുന്ന നാടായ ബാലി ദ്വീപ് തന്നെയായിരുന്നു.1953 -ലാണ് (എസ്. കെ.) ബാലിദ്വീപ്‌ സന്ദർശിച്ചത്; കപ്പൽ മാർഗം. പക്ഷെ, അക്കാലത്തു ഇത്രയും കേരളയീയത്വമുള്ള ഒരു ദ്വീപ്‌ ഉണ്ടന്ന് എസ്. കെ. പൊറ്റക്കാട് അറിഞ്ഞത് എങ്ങിനെയെന്നറിയില്ല; അദ്ദേഹം അറുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ബാലിയിൽ എത്തി എന്നുള്ളത് അത്ഭുതം തന്നെ. ഇങ്ങിനെ ഒരു രാജ്യം ഉണ്ടെന്നും അവിടെ ഇങ്ങിനെ കുറെ മനുഷ്യർ ഉണ്ടെന്നും ഇവർ ഇന്തൊനോഷ്യയിൽനിന്നു വ്യത്യസ്തരായ സംസ്കാരം പുലർത്തുന്നവർ ആണെന്നും മലയാളികളെ മനസ്സിലാക്കിച്ചത് എസ്‌. കെ. ആണ്. കേരളവും ബാലിദ്വീപും തമ്മില്‍ഒരു പാട് സാമ്യങ്ങളുണ്ടെന്ന് എസ്. കെ പൊറ്റക്കാട്ട് വിവരിക്കുന്നുണ്ട്. ബാലി ദ്വീപിലെ കടപ്പുറത്തു ചെന്നെത്തുമ്പോള്‍കേരളത്തിലെ കായലുകളിലെ ഏതോ തുരുത്തില്‍ചെന്നു കയറിയതു പോലെയാണു ആ ലോക സഞ്ചാരിക്കു തോന്നിയത്.

2000 വർഷങ്ങൾക്കു മുൻപ് തെക്കുകിഴക്കേഷ്യയിൽ നിന്നും ഓഷ്യാനിയയിൽനിന്നും കടൽ കടന്ന് വന്ന ആസ്ട്രോനേഷ്യൻ വിഭാഗങ്ങളായ ജനതയാണ് ബാലിക്കാർ.. പ്രാചീന ബാലിയിൽ ഒമ്പത് ഹിന്ദു വിഭാഗങ്ങൾ നിലനിന്നിരുന്നു.പശുപത, ഭൈരവ, ശിവ സിദ്ധാന്ത, വൈസ്ണവ, ബൗധ, ബ്രഹ്മ, രെസി, സോര, ഗണപദ്യ എന്നിവയായിരുന്നു അവ. ഓരോ വിഭാാഗത്തിനും അതിന്റെ സ്വന്തം പൂജ്യമായ ദേവസംങ്കല്പം ഉണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ടു തൊട്ടേ ബാലി സംസ്കാരത്തെ ഹിന്ദു ചൈനീസ് സംസ്കാരങ്ങൾ സ്വാധീനിച്ചിരുന്നു.,എങ്കിലും,പ്രത്യേകിച്ച ഹിന്ദു സംസ്കാരമാണ് സവിശേഷമായി സ്വാധീനിച്ചിരുന്നത്.ബാലി ദ്വീപ് എന്ന പേർ പല ശിലാശാസനങ്ങളിലും കാണുന്നുണ്ട്.

ഈ കാലത്തോടടുത്താണു നെൽകൃഷിക്കായി സങ്കീർണ്ണമായ സുബക്ക് ജലസേചനവ്യൂഹം വികസിപ്പിച്ചത്.ഇന്നും നിലനിൽക്കുന്ന സംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളുടെ വേരുകൾ ആ പ്രാചീന കാലത്തിലാളൂന്നി നിൽക്കുന്നത്.കിഴക്കൻ ജാവയിലെ ഹിന്ദു രാജവംശമായിരുന്ന മജാപാഹിത് സാമ്രാജ്യം 1343ൽ ഒരു ബാലി കോളനി സ്ഥപിച്ചു.ഈ സാമ്രാജ്യത്തിന്റെ പതനത്തോടെ 15 അം നൂറ്റാണ്ടോടെ ജാവയിൽ നിന്നും ബാലിയിലേയ്ക്കു ബുദ്ധിജീവികളുടെയും ആർട്ടിസ്റ്റുകളുടെയും പുരോഹിതന്മാരുടെയും സംഗീതജ്ഞരുടേയും ഒരു പാലായനം തന്നെ നടന്നു.

1585ൽ ആണു യ്യുറോപ്യന്മാർ ബാലിയുമായി ആദ്യമായി ബന്ധപ്പെടുന്നതു.അവിടുത്തെ രാജാാവായ ദേവ അഗുങ്ങിന്റെ സേവനത്തിനായി ബുക്കിത്ത് ഉപദ്വീപിൽ എത്തിപ്പെട്ട ഏതാനും പോർച്ചുഗീസുകാരാണ് ആദ്യമായി ബാലിയിലെത്തിയ യൂറൊപ്യന്മാർ എന്നാണ് കരുതപ്പെടുന്നത്.പിന്നീട് 1597ൽ ബാലിയിലെത്തിയ ഡച്ച് പര്യവേഷകനായ കോർനേലിസ് ഡി ഹൗട്മാൻ അവിടെ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി 1602ൽ സ്ഥാപിക്കാൻ കാരണമായി.അടുത്ത 2 1/2 നൂറ്റാണ്ട് ഇൻഡോനേഷ്യൻ ഉപദ്വീപ് ഡച്ചു ഭരണത്തിൻ കീഴിലാവുന്നതിന്റെ തുടക്കമായിരുന്നു ഇത്.1840കളിൽ ആണ് ബാലിയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ഡച്ചു സ്വാധീനത്തിന് തുടക്കമായത്.ഡച്ചുകാർ ബാലിയിൽ അന്നുണ്ടായിരുന്ന ചെറുരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും അങ്ങനെ ബാലിയിൽ ഡച്ചു സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തു.

അതുകൂടാതെ ഇന്‍ഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിര്‍മിതികളിലും ഒക്കെ കാണാം സാധിക്കും. കുട്ട എന്ന കടല്‍ത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകര്‍ഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്‌. കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്‌. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാര്‍ഥമാണ് കടല്‍ത്തീരത്തിനു ആ പേര് ലഭിച്ചത്. ബാലി ബേര്‍ഡ് പാര്‍ക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത് . നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കടല്‍ക്ഷേത്രങ്ങളുണ്ട് ബാലിയില്‍. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്ന വിഷപ്പാമ്പുകള്‍ ശത്രുക്കളില്‍ നിന്നും ദുരാത്മാക്കളില്‍നിന്നും ദ്വീപിനെ കാക്കുമെന്നതാണ് വിശ്വാസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (7 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (35 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (54 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends