Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭയം നൽകിയത് അൽ ജസീറ! ഓഫീസ് ഹമാസിന്റെ കേന്ദ്രം! അയച്ചത് 3 മിസൈൽ; കംപ്ലീറ്റ് തവിടു പൊടി...

19 MAY 2021 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

സമീപകാല ലോകചരിത്രത്തില്‍ ഏറ്റവുമധികം രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കിയിട്ടുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവ മായിരിക്കുകയാണ്. ഒരാഴ്ചയോളമായി തുടരുന്ന ഏറ്റുമുട്ടല്‍ യുദ്ധത്തിന്റെ വക്കോളം എത്തിനില്‍ക്കുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കല്ലേറുകളും നേരിട്ടുള്ള ചില ഏറ്റുമുട്ടലുകളുമായി തുടങ്ങിയ സംഘര്‍ഷം ഇപ്പോള്‍ ആകാശയുദ്ധമായി പരിണമിച്ചിരിക്കുന്നു.

ഗാസയിലെ അല്‍ ജസീറ ചാനല്‍ ഓഫീസില്‍ പാലസ്തീനിലെ ഹമാസ് പോരാളികൾക്ക് അഭയം നല്‍കിയിരുന്നതായി ഇസ്രയേല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതിന് പിന്നാലെയാണ് ചാനല്‍ ഓഫീസ് ബോംബിട്ട് തകര്‍ത്തതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ചാനല്‍ കെട്ടിടത്തില്‍ ഹമാസ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്.

ആളുകളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പു നല്‍കിയശേഷം 3 മിസൈലുകള്‍ അയച്ചാണു കെട്ടിടം തകര്‍ത്തത്. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ന്ന് തരിപ്പണമായത്. ആക്രമണത്തിന് 20 മിനിട്ടിന് മുമ്പായി ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

അതേസമയം, വെടിനിര്‍ത്തലിനു രാജ്യാന്തര സമ്മര്‍ദം തുടരുമ്പോഴും ഗാസ സിറ്റിക്കു നേരെ ആക്രമണം ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. തുടങ്ങി കഴിഞ്ഞതിനാല്‍ ആക്രമണം നിര്‍ത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള പ്രത്യാക്രമണം ഇസ്രയേലിന്റെ സംയുക്ത സേന കടുപ്പിച്ചിട്ടുണ്ട്. കര-വ്യോമസേനകള്‍ സംയുക്തമായാണ് ഇവരെ നിലവില്‍ നേരിടുന്നത്. 20 മിനിട്ട് മുന്‍പ് മുന്നറിയിപ്പ് നല്‍കിയ ശേഷമുള്ള ആക്രമണമാണ് ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തുന്നത്.

അതേസമയം, തീവ്രവാദികളെ ലക്ഷ്യമിട്ട് പാലസ്തീനിലെ ബങ്കറുകള്‍ക്ക് മുകളില്‍ ബോംബുകളും മിസൈലും ഇസ്രയേല്‍ വര്‍ഷിച്ച് തുടങ്ങി. അപ്രതീക്ഷിത തിരിച്ചടിയില്‍ ഹമാസിന് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപന നടത്തിയതോടെ ഭീകരര്‍ 'ടണല്‍ പാളയത്തി'ല്‍ പിന്‍വലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ഭീകരരെ ഒന്നടങ്കം ഇല്ലാതാക്കാന ഇസ്രയേല്‍ നടത്തിയ ഒരു തന്ത്രമാണ് കരയുദ്ധം പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ കനത്ത നഷ്ടം നേരിട്ട ഗാസ്സയെ പുനരുജ്ജീവിപ്പിക്കാനും പുനർനിർമാണത്തിനുമായി ഈജിപ്ത് 500 ദശലക്ഷം യു.എസ് ഡോളർ സഹായം നൽകും എന്നാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ഈജിപ്തിലെ നിർമാണ കമ്പനികളുടെ സഹായവും ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് അബ്​ദുൽ ഫത്താഹ് സീസിയുടെ ഓഫിസ് അറിയിച്ചു.

ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർനിർത്തൽ ധാരണയിലെത്താൻ മധ്യസ്ഥ ശ്രമങ്ങൾ ഈജിപ്ത് നടത്തിയിരുന്നു. ഗാസ്സയിലേക്ക് മെഡിക്കൽ സഹായവും ലഭ്യമാക്കിയിരുന്നു. ഒരാഴ്ചയിലേറെയായി തുടരുന്ന വ്യോമാക്രമണത്തിൽ 213 പാലസ്തീനികളാണ് ഗാസ്സയിൽ കൊല്ലപ്പെട്ടത്. 61 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 1500ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ആശുപത്രികളും സ്കൂളുകളും അഭയാർഥി കേന്ദ്രങ്ങളും ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഗസ്സയിൽ ഇസ്രയേൽ സൈന്യം ആക്രമണത്തിൽ തകർത്തത്. ഹമാസിന്‍റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 300ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (8 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (36 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends